Ernakulam

കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ സ്നേഹസമൂഹം നിര്‍മിക്കണം: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

കാരുണ്യപ്രവര്‍ത്തനങ്ങളോടൊപ്പം തിന്മപ്രവൃത്തികള്‍ക്ക് എതിരെ സ്വരമുയര്‍ത്താനും നമുക്കു കഴിയണം. സമൂഹത്തില്‍ തിരുത്തല്‍ ശക്തികളായി പ്രവാചകധീരതയോടെ പ്രതികരിക്കാനും പ്രവര്‍ത്തിക്കാനും നേതൃനിരയിലുള്ളവര്‍ ധീരതയോടെ മുന്നോട്ടുവരേണ്ട കാലമാണിത്

കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ സ്നേഹസമൂഹം നിര്‍മിക്കണം: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
X

കൊച്ചി: കെസിബിസി ആസ്ഥാനമായ പാലാരിവട്ടം പിഒസിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി ക്രിസ്മസ് ആഘോഷം ഒരുക്കി. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്പും കെസിബിസി പ്രസിഡന്റുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു.മനുഷ്യന്റെ കഷ്ടതകള്‍ക്കും ദുരിതങ്ങള്‍ക്കും പ്രഥമ പരിഹാരം സ്നേഹവും കാരുണ്യവും നിറഞ്ഞ പരസ്നേഹ പ്രവര്‍ത്തനങ്ങളാണെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഓര്‍മിപ്പിച്ചു.

കാരുണ്യപ്രവര്‍ത്തനങ്ങളോടൊപ്പം തിന്മപ്രവൃത്തികള്‍ക്ക് എതിരെ സ്വരമുയര്‍ത്താനും നമുക്കു കഴിയണം. സമൂഹത്തില്‍ തിരുത്തല്‍ ശക്തികളായി പ്രവാചകധീരതയോടെ പ്രതികരിക്കാനും പ്രവര്‍ത്തിക്കാനും നേതൃനിരയിലുള്ളവര്‍ ധീരതയോടെ മുന്നോട്ടുവരേണ്ട കാലമാണിത്. തിന്മയില്‍നിന്നകന്നു നന്മചെയ്യുവാനുള്ള മനസും കര്‍മശേഷിയും ഏവര്‍ക്കുമുണ്ടാകണമെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.

കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, കെസിബിസി മീഡിയ കമ്മീഷന്‍ സെക്രട്ടറി റവ.ഡോ. ഏബ്രഹാം ഇരിമ്പിനിക്കല്‍, സീറോ മലബാര്‍ സഭ മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ. അലക്സ് ഓണമ്പിള്ളി, റവ.ഡോ. സ്റ്റാന്‍ലി മാതിരപ്പിള്ളി, എറണാകുളം പ്രസ് ക്ലബ് പ്രസിഡന്റ് ഫിലിപ്പോസ് മാത്യു, സെക്രട്ടറി പി. ശശികാന്ത് സംസാരിച്ചു.പത്ര, ദൃശ്യ മാധ്യമേഖലയിലെ നൂറോളം പേര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it