Ernakulam

ആസിഡ് ദേഹത്തുവീണ് ബൈക്ക് യാത്രികന് പൊള്ളലേറ്റ സംഭവം; ലോറി ഡ്രൈവര്‍ അറസ്റ്റില്‍

ലോറി കസ്റ്റഡിയിലെടുത്തു

ആസിഡ് ദേഹത്തുവീണ് ബൈക്ക് യാത്രികന് പൊള്ളലേറ്റ സംഭവം; ലോറി ഡ്രൈവര്‍ അറസ്റ്റില്‍
X

കൊച്ചി: ടാങ്കര്‍ലോറിയില്‍നിന്ന് സള്‍ഫ്യൂരിക് ആസിഡ് ദേഹത്തുവീണ് ബൈക്ക് യാത്രികന് പൊള്ളലേറ്റ സംഭവത്തില്‍ ലോറി ഡ്രൈവര്‍ അറസ്റ്റില്‍. പാല തീക്കോയി മാടപ്പള്ളില്‍ സി ആര്‍ ഗിരീഷിനെ(36)യാണ് സൗത്ത് പോലിസ് അറസ്റ്റു ചെയ്തത്. മനുഷ്യജീവന് അപകടമായ വിധം അലക്ഷ്യമായി രാസവസ്തു കൈകാര്യം ചെയ്തതിനും, അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനുമാണ് കേസ്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു. ടാങ്കര്‍ലോറി പോലിസ് കസ്റ്റഡിയിലാണ്.

ആസിഡ് വീണ് പൊള്ളലേറ്റ ബൈക്ക് യാത്രികന്‍ കണ്ണമാലി കണ്ടക്കടവ് പാലയ്ക്കാപ്പള്ളി വീട്ടില്‍ പി എസ് ബിനിഷ്(36)എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷമായിരിക്കും ബിനീഷിന്റെ മൊഴി എടുക്കുക.

കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് 6.45-നാണ് തേവര സിഗ്‌നലിനു സമീപം എതിരേവന്ന ലോറിയില്‍നിന്ന് കൈകളിലും കഴുത്തിലും ആസിഡ് വീണ് ബിനീഷിന് പൊള്ളലേറ്റത്. ടൈല്‍ ജോലിക്കാരനായ ബിനീഷ് ജോലി കഴിഞ്ഞ് കരിമുകളില്‍നിന്ന് വീട്ടിലേക്കുവരുന്ന വഴിക്കായിരുന്നു അപകടം. കൊച്ചി തുറമുഖത്തുനിന്ന് ഫാക്ടിലേക്ക് സള്‍ഫ്യൂരിക് ആസിഡുമായി പോയ ടാങ്കര്‍ലോറിയാണ് അപകടമുണ്ടാക്കിയത്.

Next Story

RELATED STORIES

Share it