അമേയം പെയിന് ആന്ഡ് പാലിയേറ്റിവ് കെയര് ജില്ലാ ഓഫീസ് തുറന്നു
ഓഫീസ് ഉദ്ഘാടനം കെപിഎംഎസ് ജനറല് സെക്രട്ടറി പുന്നല ശ്രീകുമാര് നിര്വഹിച്ചു

കാക്കനാട് : കെപിഎംഎസ് സുവര്ണ ജൂബിലിയുടെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട അമേയം സ്വാന്തന പരിചരണത്തിന്റെ ജില്ലാ ഓഫീസ് തൃക്കാക്കര മുനിസിപ്പല് കെട്ടിടത്തില് പ്രവര്ത്തനമാരംഭിച്ചു. ഓഫീസ് ഉദ്ഘാടനം കെപിഎംഎസ് ജനറല് സെക്രട്ടറി പുന്നല ശ്രീകുമാര് നിര്വഹിച്ചു. കെപിഎംഎസ് ഉം അയ്യന്കാളി കള്ച്ചറല് ട്രസ്റ്റും ഹെല്ത് കെയറിലേക്ക് കടന്നു വരുന്നതിന്റെ ആദ്യപടിയാണ് ഈ സ്വാന്തന പരിചരണ സംരംഭം.
സമൂഹത്തിനാകെ സ്വാന്തനമേകുന്ന ഈ പദ്ധതിക്ക് എറണാംകുളമാണ് തുടക്കം കുറിക്കുന്നത് എന്നത് വളരെ സന്തോഷകരമായ കാര്യമാണെന്ന് പുന്നല ശ്രീകുമാര് പറഞ്ഞു.വെബ്സൈറ്റ് ഉദ്ഘാടനം തൃക്കാക്കര മുനിസിപ്പല് ചെയര്പേഴ്സണ് അജിത തങ്കപ്പന് നിര്വഹിച്ചു. കൗണ്സിലര് ഉണ്ണി കാക്കനാട്, മുനിസിപ്പല് പ്രതിപക്ഷ നേതാവ് ചന്ദ്രബാബു, അയ്യന്കാളി കള്ച്ചറല് ട്രസ്റ്റ് എറണാംകുളം ലോക്കല് മാനേജ്മെന്റ് കമ്മിറ്റി സെക്രെട്ടറി പി വി ബാബു, എം രവി, വി കെ കുട്ടപ്പന്, പ്രശോഭ് ഞാവേലി , ടി വി ശശി, സുനന്ദ രാജന്, ടി സി അനിരുദ്ധന് പ്രസംഗിച്ചു.
RELATED STORIES
കനത്ത മഴ:നീലേശ്വരം പാലായി ഷട്ടര് കം ബ്രിഡ്ജിന്റെ ഷട്ടറുകള്...
19 May 2022 7:38 AM GMTസ്റ്റാലിനെ കണ്ട് നന്ദി അറിയിച്ച് പേരറിവാളൻ
19 May 2022 7:22 AM GMTഗ്യാന്വാപി കേസ്:ഹിന്ദു വിഭാഗം അഭിഭാഷകന് അസൗകര്യം;ഹരജി സുപ്രിംകോടതി...
19 May 2022 7:04 AM GMTകെ സുധാകരനെതിരായ കേസ് കോടതിയുടെ വരാന്തയില് പോലും...
19 May 2022 7:01 AM GMTതിരുവനന്തപുരം ചെറിയതുറ സ്വദേശി സൗദിയില് വാഹനാപകടത്തില് മരിച്ചു
19 May 2022 6:33 AM GMTപി ജി പൊതു പ്രവേശന പരീക്ഷ ജൂലൈ മൂന്നാം വാരം; ഇന്ന് മുതല് അപേക്ഷിക്കാം
19 May 2022 6:25 AM GMT