Alappuzha

മരം വീണു വീട് തകര്‍ന്നു; വീട്ടമ്മ അല്‍ഭുതകരമായി രക്ഷപ്പെട്ടു

മരം വീണു വീട് തകര്‍ന്നു; വീട്ടമ്മ അല്‍ഭുതകരമായി രക്ഷപ്പെട്ടു
X

വള്ളികുന്നം: കനത്ത കാറ്റിലും മഴയിലും മരം കടപുഴകി വീണു വീട്ടമ്മ തലനാരിഴയ്ക്കു പരിക്കേല്‍ക്കാതെ രക്ഷപെട്ടു. വള്ളികുന്നം താളിരാടി പാലത്തിന്റെ കിഴക്കതില്‍ ലൈലാ ബീവി(53)യുടെ വീടാണ് തകര്‍ന്നത്. വീടിനു സമീപം നിന്ന രണ്ട് പതിറ്റാണ്ടിലേറെ പഴക്കമുള്ള ആഞ്ഞിലിയാണ് രാവിലെ 10ഓടെ കടപുഴകിയത്. മരം വീണയുടനെ ഉഗ്ര ശബ്ദത്തോടെ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീഴുന്നത് കണ്ട് വീട്ടിനുള്ളിലുണ്ടായിരുന്ന ലൈല ബീവി ഇറങ്ങി ഓടിയതിനാലാണ് രക്ഷപ്പെട്ടത്.


വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും തകരുകയും ഭിത്തികള്‍ വിണ്ടു കീറുകയും ചെയ്തിട്ടുണ്ട്. വീട്ടുപകരണങ്ങള്‍ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. സംഭവം നടന്നയുടനെ വാര്‍ഡ് മെംബര്‍ അര്‍ച്ചന പ്രകാശും വില്ലേജ് അസി. ഓഫിസര്‍ വിനോദും സ്ഥലത്തെത്തി. പ്രദേശത്തെ എസ്ഡിപിഐ വോളന്റിയര്‍മാര്‍ വീടിനു മുകളില്‍ നിന്നും മരം മുറിച്ചുമാറ്റി. ഷിഹാബ്, റംഷാദ്, ബുഹാരി, ഷമീര്‍ നേതൃത്വം നല്‍കി.

Tree fell and the house collapsed

Next Story

RELATED STORIES

Share it