പോപുലര്‍ ഫ്രണ്ട് സൗജന്യ കൊവിഡ് ആന്റിജന്‍ പരിശോധനാ ക്യാംപും പള്‍സ് ഓക്‌സീമീറ്റര്‍ വിതരണവും നടത്തി
BY BSR31 May 2021 5:40 AM GMT

X
BSR31 May 2021 5:40 AM GMT
അരൂക്കുറ്റി: പോപുലര്‍ ഫ്രണ്ട് അരൂക്കുറ്റി ഏരിയാ കമ്മിറ്റിയുടെ കീഴില്‍ സൗജന്യ കൊവിഡ് ആന്റിജന്‍ പരിശോധനാ ക്യാംപും പള്‍സ് ഓക്‌സീമീറ്റര്‍ വിതരണവും നടത്തി. വടുതല ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നടന്ന ക്യാംപ് പൂച്ചാക്കല്‍ കെയര്‍ ലാബ്‌സുമായി ചേര്‍ന്ന് സംയുക്തമായിട്ടാണ് സംഘടിപ്പിച്ചത്. ആന്റിജന്‍ പരിശോധനയ്ക്ക് അരൂര്‍, അരൂക്കുറ്റി, പാണാവള്ളി, തൈക്കാട്ടുശ്ശേരി പഞ്ചായത്തുകളില്‍ നിന്നായി നിരവധിയാളുകളാണ് എത്തിയത്. പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സംഘടകരായ പോപുലര്‍ ഫ്രണ്ട് അരൂക്കുറ്റി ഏരിയാ പ്രവര്‍ത്തകര്‍ ക്യാംപ് സംഘടിപ്പിച്ചത്. കൊവിഡ് ബാധിതരായ ആളുകള്‍ക്ക് ഏറ്റവും കൂടുതല്‍ ആവശ്യമായി വരുന്ന പള്‍സ് ഓക്‌സീമീറ്ററുകള്‍ അരൂക്കുറ്റി ഗ്രാമപ്പഞ്ചായത്തിലേക്കാണ് സൗജന്യമായി നല്‍കിയത്. പോപുലര്‍ ഫ്രണ്ട് ചേര്‍ത്തല ഡിവിഷന്‍ പ്രസിഡന്റ് ഷിറാസില്‍ നിന്നു അരൂക്കുറ്റി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അഷ്‌റഫ് വെള്ളെഴത്ത് പള്‍സ് ഓക്‌സിമീറ്ററുകള്‍ ഏറ്റുവാങ്ങി. ക്യാംപിനു ശേഷം സ്‌കൂളും പരിസരവും ശുചീകരിച്ച് അണുവിമുക്തമാക്കിയാണ് വോളന്റിയര്‍മാര്‍ തിരിച്ചുപോയത്. ക്യാംപിന് പോപുലര്‍ ഫ്രണ്ട് അരൂക്കുറ്റി ഏരിയാ കമ്മിറ്റി അംഗങ്ങളായ മിന്‍സാജ്, അനസ്, ഇബ്രാഹീം മൗലവി, നവാസ്, ഷെഫീക്ക്, അന്‍സാരി നേതൃത്വം നല്‍കി.
Popular Front conducted a free Covid antigen testing camp and distributed pulse oximeters
Next Story
RELATED STORIES
ഒരു ക്വിന്റലോളം കഞ്ചാവുമായി ബജ്റങ്ദള്‍ ജില്ലാ നേതാവ് ഉള്‍പ്പെട്ട സംഘം ...
29 May 2023 4:42 PM GMTബംഗാളിലെ ഏക കോണ്‍ഗ്രസ് എംഎല്‍എ തൃണമൂലില്‍ ചേര്‍ന്നു
29 May 2023 4:35 PM GMTമൈസൂരുവില്‍ ഇന്നോവയും ബസ്സും കൂട്ടിയിടിച്ച് 10 മരണം
29 May 2023 12:05 PM GMTവയനാട്ടില്‍ 22 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണം...
29 May 2023 11:22 AM GMT16കാരിയെ തുരുതുരാ കുത്തി, കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്തി യുവാവ്;...
29 May 2023 11:14 AM GMTപ്ലസ് ടു റിസള്‍ട്ട് പിന്‍വലിച്ചു;വ്യാജ വീഡിയോ തയ്യാറാക്കി...
29 May 2023 11:06 AM GMT