Alappuzha

ലക്ഷദ്വീപിന്റെ അധികാരപരിധി കേരള ഹൈക്കോടതിയില്‍ നിലനിര്‍ത്തണം: എ എം ആരിഫ് എംപി

ലക്ഷദ്വീപിന്റെ അധികാരപരിധി കേരള ഹൈക്കോടതിയില്‍ നിലനിര്‍ത്തണം: എ എം ആരിഫ് എംപി
X

ആലപ്പുഴ: ലക്ഷദ്വീപിന്റെ അധികാരപരിധി കേരള ഹൈക്കോടതിയില്‍നിന്നും മാറ്റാന്‍ ലക്ഷദ്വീപ് ഭരണകൂടം നടത്തുന്ന നീക്കം ഗൂഢലക്ഷ്യത്തോടെയാണെന്ന് എ എം ആരിഫ് എംപി ആരോപിച്ചു. ചരിത്രപരമായും ഭാഷാപരമായും സാംസ്‌കാരികപരമായും കേരളവുമായി ജൈവികബന്ധമാണ് ലക്ഷദ്വീപ് ജനതയ്ക്കുള്ളത്. ഇത് ഇല്ലാതാക്കാനുള്ള കുല്‍സിതശ്രമത്തിന്റെ ഭാഗമായാണ് ചരക്കുനീക്കം മംഗലാപുരം തുറമുഖത്തേയ്ക്കും ജുഡീഷ്യല്‍ അധികാരങ്ങള്‍ കര്‍ണാടക ഹൈക്കോടതിയിലേയ്ക്കും മാറ്റാന്‍ നീക്കം നടത്തുന്നത്.

ദ്വീപ് ജനതയുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി ഒരു തീരുമാനവും അടിച്ചേല്‍പ്പിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉള്‍പ്പടെയുള്ളവര്‍ നല്‍കിയ ഉറപ്പുകള്‍ക്ക് വിരുദ്ധമായുള്ള ഇത്തരം നിലപാടുകളിലൂടെ സംഘപരിവാര്‍ സംഘടനകളുടെ താത്പര്യമാണെന്ന് മറനീക്കി പുറത്തുവരുന്നത്. ഇത്തരം ശ്രമങ്ങളെ ഏതുവിലകൊടുത്തും ചെറുക്കുമെന്നും അധികാരപരിധി മാറ്റാനുള്ള ശുപാര്‍ശ തള്ളിക്കളയണമെന്നും കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദിന് അയച്ച കത്തില്‍ എംപി ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it