Alappuzha

ആശാ വര്‍ക്കര്‍മാരുടെ സേവനം ലഭ്യമാകാത്തത് അന്വേഷിക്കണം ഐഎന്‍എല്‍

കൊവിഡ് പ്രതിരോധ പ്രവര്‍ത്തങ്ങള്‍ ഏകോപിപ്പിക്കുമെന്ന് അധികൃതര്‍ പറയുമ്പോഴും ജില്ലയിലെ ഒട്ടുമിക്ക പഞ്ചായത്ത്, മുനിസിപ്പാലിറ്റികളിലും ആശാ വര്‍ക്കര്‍മാരുടെ സേവനം ലഭ്യമാകാത്തത് അന്വേഷിക്കണമെന്ന് ഐഎന്‍എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി ബി അന്‍ഷാദ് ആവശ്യപ്പെട്ടു

ആശാ വര്‍ക്കര്‍മാരുടെ സേവനം ലഭ്യമാകാത്തത് അന്വേഷിക്കണം ഐഎന്‍എല്‍
X

ആലപ്പുഴ:കൊവിഡ് രോഗികള്‍ക്ക് ആവശ്യമായ സഹായം ലഭ്യമാക്കുന്നതിനും ത്രിതല പഞ്ചായത്ത്, നഗരസഭകളുടെയും കൊവിഡ് പ്രതിരോധ പ്രവര്‍ത്തങ്ങള്‍ ഏകോപിപ്പിക്കുമെന്ന് അധികൃതര്‍ പറയുമ്പോഴും ജില്ലയിലെ ഒട്ടുമിക്ക പഞ്ചായത്ത്, മുനിസിപ്പാലിറ്റികളിലും ആശാ വര്‍ക്കര്‍മാരുടെ സേവനം ലഭ്യമാകാത്തത് അന്വേഷിക്കണമെന്ന് ഐഎന്‍എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി ബി അന്‍ഷാദ് ആവശ്യപ്പെട്ടു. കൊവിഡ് മഹാമാരിയെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുമ്പോള്‍ സര്‍ക്കാര്‍ ശമ്പളം പറ്റുന്ന ആശാ വര്‍ക്കര്‍മാര്‍ പുറംതിരിഞ്ഞ് നില്‍ക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയും ഗുരുതരമായ രോഗ വ്യാപനത്തിനും ഇടയാക്കും പ്രവര്‍ത്തിക്കാത്തവരുടെ പേരില്‍ അധികൃതര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നദ്ദേഹം ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it