ഹരിതായനം ആലപ്പുഴ ജില്ലയില്‍ പര്യടനം ആരംഭിച്ചു
ചെങ്ങന്നൂര്‍ എഞ്ചിനീയറിംഗ് കോളേജ് ജംഗ്ഷനില്‍ സജി ചെറിയാന്‍ എംഎല്‍എ ഫ്‌ളാഗ് ഓഫ് ചെയ്തു. നഗരസഭ ചെയര്‍മാന്‍ ജോണ്‍ മുളങ്കാട്ടില്‍ ചടങ്ങില്‍ അധ്യക്ഷനായി.

ചെങ്ങന്നൂര്‍: ഹരിതകേരളം മിഷന്റെ പ്രവര്‍ത്തനങ്ങളും ആശയങ്ങളും ബോധവല്‍ക്കരണ സന്ദേശങ്ങളും പ്രചരിപ്പിക്കുന്നതിന് വീഡിയോ പ്രദര്‍ശന വാഹന പര്യടനമായ ഹരിതായനം ആലപ്പുഴ ജില്ലയില്‍ പര്യടനം ആരംഭിച്ചു. ചെങ്ങന്നൂര്‍ എഞ്ചിനീയറിംഗ് കോളേജ് ജംഗ്ഷനില്‍ സജി ചെറിയാന്‍ എംഎല്‍എ ഫ്‌ളാഗ് ഓഫ് ചെയ്തു. നഗരസഭ ചെയര്‍മാന്‍ ജോണ്‍ മുളങ്കാട്ടില്‍ ചടങ്ങില്‍ അധ്യക്ഷനായി.
ഹരിത കേരളം മിഷന്‍ ജില്ല കോഓര്‍ഡിനേറ്റര്‍ കെ എസ് രാജേഷ്, പ്രതിപാല്‍ പുളിമൂട്ടില്‍, കെ സി അജിത്ത്, രേഷ്മ, അരുവി ദാസ് എന്നിവര്‍ സംസാരിച്ചു. ആദ്യ ദിന പര്യടനം ചെറിയനാട് പടനിലം, മാങ്കാങ്കുഴി, തഴക്കര, ചാരുംമൂട് എന്നീ സ്ഥലങ്ങളില്‍ പര്യടനം നടത്തി മാവേലിക്കരയില്‍ സമാപിച്ചു. വെള്ളിയാഴ്ച്ച കായംകുളം, ഹരിപ്പാട്, കാര്‍ത്തികപ്പള്ളി, അമ്പലപ്പുഴ എന്നീ സ്ഥലങ്ങളിലും, ശനിയാഴ്ച്ച രാമങ്കരി, ചമ്പക്കുളം, ആലപ്പുഴ എന്നിവങ്ങളിലും പര്യടനം നടത്തും. ഞായറാഴ്ച്ച ആലപ്പുഴ നിന്നു പര്യടനം ആരംഭിച്ച് ചേര്‍ത്തല അര്‍ത്തുങ്കലില്‍ സമാപിക്കും.
RELATED STORIES
ഗുസ്തി താരങ്ങളുടെ സമരം; ബ്രിജ് ഭൂഷണെതിരെ തെളിവില്ല; പ്രതിയെ...
31 May 2023 9:48 AM GMTഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിനും എല്‍ഡിഎഫിനും നേട്ടം; ബിജെപിക്കും...
31 May 2023 6:46 AM GMTഗുസ്തി താരങ്ങള്‍ സമരത്തില്‍ നിന്ന് താല്‍ക്കാലികമായി പിന്‍വാങ്ങി; ...
30 May 2023 7:23 PM GMTഹാത്റസ് കേസില്‍ ജയിലിലടച്ച മസൂദ് അഹമ്മദിന് ഇഡി കേസില്‍ ജാമ്യം
30 May 2023 1:36 PM GMTകേരളത്തില്‍ അഞ്ച് ദിവസം വ്യാപകമായ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത;...
30 May 2023 1:35 PM GMTകണ്ണൂര്‍ വിമാനത്താവളത്തെ കൊല്ലരുത്; അടിയന്തരമായ ഇടപെടല്‍ നടത്തണം: എസ്...
30 May 2023 12:56 PM GMT