Alappuzha

ആലപ്പുഴയില്‍ അച്ഛന്‍ മകളെ കൊലപ്പെടുത്തി

ആലപ്പുഴയില്‍ അച്ഛന്‍ മകളെ കൊലപ്പെടുത്തി
X

ആലപ്പുഴ : കേരളത്തെ ഞെട്ടിച്ച് വീണ്ടും ക്രൂര കൊലപാതകം. ഓമനപ്പുഴയില്‍ അച്ഛന്‍ മകളെ കൊലപ്പെടുത്തി. എയ്ഞ്ചല്‍ ജാസ്മിന്‍ (28) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ അച്ഛന്‍ ജിസ്‌മോന്‍ എന്ന ഫ്രാന്‍സിസ് പോലിസ് കസ്റ്റഡിയിലാണ്. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. സ്വാഭാവിക മരണമെന്നും ഹാര്‍ട്ട് അറ്റാക്ക് മൂലം മരിച്ചുവെന്നായിരുന്നു ആദ്യം വീട്ടുകാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ നാട്ടുകാര്‍ പോസ്റ്റ്‌മോര്‍ട്ടം ആവശ്യപ്പെട്ടു. പിന്നീട് പോലിസ് നടത്തിയ ചോദ്യംചെയ്യലില്‍ കഴുത്തില്‍ തോര്‍ത്ത് മുറുക്കി കൊല്ലുകയായിരുന്നുവെന്നാണ് ജിസ്‌മോന്‍ സമ്മതിക്കുകയായിരുന്നു. ഭര്‍ത്താവുമായി പിണങ്ങി ജാസ്മിന്‍ കുറച്ചുനാളായി വീട്ടില്‍ കഴിയുകയായിരുന്നു.




Next Story

RELATED STORIES

Share it