മരുന്നുകള്‍ക്ക് നികുതി ഇളവ് നല്‍കണം: എ എം ആരിഫ് എംപി
BY NSH8 July 2021 8:45 AM GMT

X
NSH8 July 2021 8:45 AM GMT
ആലപ്പുഴ: ജനിതകരോഗമായ സ്പൈനല്‍ മസ്കുലാര്‍ അട്രോഫി ബാധിച്ച കുട്ടികള്‍ക്ക് അമേരിക്കയില്‍നിന്ന് ഇറക്കുമതി ചെയ്യേണ്ട ഇഞ്ചെക്ഷന് കേന്ദ്രസര്‍ക്കാര്‍ നികുതി ഇളവ് നല്‍കണമെന്ന് എ എം ആരിഫ് എംപി ആവശ്യപ്പെട്ടു. കേരളത്തില്‍നിന്നുള്ള രണ്ട് കുട്ടികള്‍ക്ക് ഈ മരുന്ന് നല്‍കുന്നതിനായി സമൂഹം ഒന്നാകെ കൈകോര്‍ത്തിരിക്കുകയാണ്.
എന്നാല്‍, ഏതാണ്ട് 18 കോടി രൂപ വിലയുള്ള മരുന്ന് ഇറക്കുമതി ചെയ്യുമ്പോള്‍ 6.5 കോടി രൂപ ഇറക്കുമതി ചുങ്കമായും ജിഎസ്ടി ഇനത്തിലുമായി നല്കേണ്ടിവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ സാഹചര്യത്തില്‍ മാനുഷിക പരിഗണന നല്കി നികുതി ഇളവുനല്‍കാനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി, കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന് എന്നിവര്‍ക്ക് അയച്ച കത്തില്‍ എംപി ആവശ്യപ്പെട്ടു.
Next Story
RELATED STORIES
ഇസ്രായേലില്‍ കുരങ്ങുപനി
23 May 2022 7:37 AM GMTമഴ മുന്നറിയിപ്പുകള്‍ പിന്‍വലിച്ചു; സംസ്ഥാനത്ത് അടുത്ത നാല് ദിവസം...
23 May 2022 7:34 AM GMTആരോഗ്യ നില മോശം;നവജ്യോത് സിങ് സിദ്ദുവിനെ ആശുപത്രിയിലേക്ക് മാറ്റി
23 May 2022 7:27 AM GMTജെഎസ്സി പന്ത്രണ്ടാമത് ഇന്‍ ഹൗസ് ടൂര്‍ണമെന്റിന് തുടക്കം
23 May 2022 6:49 AM GMTകേന്ദ്രം കപ്പലുകൾ വെട്ടിക്കുറച്ചു; ദ്വീപ് ജനത മരണക്കയത്തിൽ
23 May 2022 6:28 AM GMTവിസ്മയ കേസ്:കിരണ്‍ കുമാര്‍ കുറ്റക്കാരന്‍;ജാമ്യം റദ്ദാക്കി
23 May 2022 6:13 AM GMT