ആലപ്പുഴയില്‍ 908 പേര്‍ക്ക് കൊവിഡ്; 294 പേര്‍ക്ക് രോഗമുക്തി

ആലപ്പുഴ: ജില്ലയില്‍ ഇന്ന് 908 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 10 പേര്‍ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ്. 893 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത് 5 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 294 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 82705 പേര്‍ രോഗ മുക്തരായി. 4562 പേര്‍ ചികില്‍സയിലുണ്ട്.
ജില്ലയില്‍ രണ്ടു ദിവസമായി നടന്ന കൊവിഡ് മാസ് ഡ്രൈവിന്റെ ഭാഗമായി 25,129 പേരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു. 12 സാമൂഹികാരോഗ്യ കേന്ദ്രങ്ങളുടെയും മൊബൈല്‍ സംഘത്തിന്റെയും നേതൃത്വത്തിലാണ് ജില്ലയൊട്ടാകെ പരിശോധന നടന്നത്. വെള്ളിയാഴ്ച 12,488 പേരെയും ശനിയാഴ്ച 12,641 പേരെയും പരിശോധിച്ചു.
കണ്ടെയ്ന്‍മെന്റ് സോണുകള്‍
തഴക്കരവാര്‍ഡ് 2(ശവക്കോട്ട റോഡ്, കുഞ്ചാറ്റ് മുക്ക് റോഡ്, ഭജനമഠം റോഡ്, വഴുവാടി കോളനി റോഡ്), ചെട്ടികുളങ്ങര വാര്‍ഡ് 8 (കമുകുംവിള ക്ഷേത്രഭാഗം മുതല്‍ പരുമല ഭാഗം വരെയുള്ള പ്രദേശം), വാര്‍ഡ് 12, വള്ളികുന്നംവാര്‍ഡ് 6, എഴുപുന്ന വാര്‍ഡ് 4(ശ്രീനാരായണപുരം പാലം മുതല്‍ കൊച്ചുവെളി കവല വരെയും എരുമല്ലര്‍ കെ.പി.എം.എസ്. റോഡിന് ഇടതുവശം റെയില്‍വേ ലൈന്‍ വരെയുള്ള പ്രദേശം), തകഴി വാര്‍ഡ് 2 (മുപ്പാറ കോളജി റോഡിന്റെ പടിഞ്ഞാറുവശവും കിളിയനാട് പ്രദേശവും എല്ലോറ പടഹാരം വടക്കുവശം തെക്കുമിന്നാട്ടുതറ പ്രദേശവും), വാര്‍ഡ് 4, വാര്‍ഡ് 6 (ചിറയില്‍ പാലം മുതല്‍ രണ്ടുപറ പുത്തന്‍പറമ്പ് വരെയും ബ്രഹ്മണപറമ്പ് മുതല്‍ വിരുപ്പാല മംഗലപ്പിള്ളി വരെയുള്ള പ്രദേശം). കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണങ്ങളുണ്ട്.
കണ്ടെയ്ന്‍മെന്റ് സോണില്‍നിന്ന് ഒഴിവാക്കി
തകഴി വാര്‍ഡ് 7
Covid updates in Alappuzha
RELATED STORIES
മലബാറില് നിന്നു ഗള്ഫ് നാടുകളിലേക്ക് യാത്രാ കപ്പല്; തലസ്ഥാനത്ത്...
31 May 2023 3:50 PM GMTഗ്യാന്വാപി മസ്ജിദ് കമ്മിറ്റിയുടെ ഹരജി തള്ളി ; 'ഹൈന്ദവ വിഭാഗ'ത്തിന്റെ...
31 May 2023 2:26 PM GMTബ്രിജ് ഭൂഷണെതിരെ തെളിവില്ലെന്ന വാര്ത്ത തെറ്റ്; അന്വേഷണം...
31 May 2023 1:52 PM GMTവനിതാ ഗുസ്തി താരങ്ങള്ക്ക് നീതി: വ്യാഴാഴ്ച സംസ്ഥാന വ്യാപക...
31 May 2023 1:50 PM GMTപ്രധാനമന്ത്രി പുതിയ പാര്ലമെന്റില് പ്രവേശിപ്പിച്ചത് ഒരു മതത്തിന്റെ...
31 May 2023 12:20 PM GMTഅറബിക് കോളജിലെ 17കാരിയുടെ ആത്മഹത്യ: ബീമാപ്പള്ളി സ്വദേശി അറസ്റ്റില്;...
31 May 2023 10:01 AM GMT