ആലപ്പുഴ ജില്ലയില്‍ ഇന്ന് 382 പേര്‍ക്ക് കൊവിഡ്

X
BSR20 Feb 2021 5:52 PM GMT
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 382 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 378 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാളുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രണ്ടുപേര്‍ വിദേശത്തു നിന്നും ഒരാള്‍ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ്. 361 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 71367 പേര്‍ രോഗ മുക്തരായി. 4655പേര്‍ ചികില്‍സയില്‍ ഉണ്ട്. ഇന്ന് കൊവിഡ് വാക്‌സിനേഷന്റെ ഭാഗമായി 900 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 12 കേന്ദ്രങ്ങളിലായി രണ്ടാമത്തെ ഡോസ് വാക്‌സിന്‍ നല്‍കി. 11 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി. കൂടാതെ 5 കേന്ദ്രങ്ങളിലായി കൊവിഡ് മുന്നണിപോരാളികളായ 236 ഉദ്യോഗസ്ഥര്‍ക്കും വാക്‌സിന്‍ നല്‍കി.
Covid: 382 positive cases in Alappuzha district today
Next Story