ആലപ്പുഴയില്‍ വാട്ടര്‍ ടാങ്കിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി മധ്യവയസ്‌കന്‍
BY NSH22 Sep 2021 4:49 AM GMT

X
NSH22 Sep 2021 4:49 AM GMT
ആലപ്പുഴ: രാമങ്കരിയില്‍ വാട്ടര്‍ ടാങ്കിന് മുകളില്‍ കയറി മധ്യവയസ്‌കന്‍ ആത്മഹത്യാ ഭീഷണി മുഴക്കി. കയറും പെട്രോളുമായാണ് ഇയാള്‍ വാട്ടര്‍ ടാങ്കിന് മുകളില്‍ കയറിയിരിക്കുന്നത്. പോലിസും അഗ്‌നിശമനസേനയും സ്ഥലത്തെത്തി ഇയാളെ അനുനയിപ്പിച്ച് താഴെയിക്കാന്‍ ശ്രമിക്കുകയാണ്.
ഇയാളുടെ ഭാര്യയും സഹോദരിയും സ്ഥലത്തെത്തിയിട്ടുണ്ട്. മകളെ കാണണമെന്നും ഇയാള്‍ പറഞ്ഞു. പരസ്പര വിരുദ്ധമായാണ് ഇയാള്‍ സംസാരിക്കുന്നതെന്ന് പോലിസ് പറഞ്ഞു. കുടുംബവഴക്കിനെത്തുടര്‍ന്ന് ഇയാള്‍ക്കെതിരേ നേരത്തെ പോലിസ് കേസെടുത്തിരുന്നു. തന്നെ കുടുക്കിയതാണെന്നും അതെല്ലാം ഒത്തുതീര്‍പ്പാക്കിയതാണെന്നും ഇയാള്‍ പറയുന്നുണ്ടെന്നും പോലിസ് കൂട്ടിച്ചേര്‍ത്തു.
Next Story
RELATED STORIES
സംസ്ഥാനത്ത് മൂന്നു വര്ഷ ബിരുദകോഴ്സുകള് ഈ വര്ഷം കൂടി മാത്രം;...
6 Jun 2023 2:49 PM GMTടി പോക്കര് സാഹിബ് അനുസ്മരണം; പഠനോപകരണങ്ങള് വിതരണം ചെയ്തു
6 Jun 2023 2:29 PM GMTവര്ഗീയ പോസ്റ്റ്;വീണ്ടും വിശദീകരണവുമായി യാഷ് ദയാല്
6 Jun 2023 6:02 AM GMTപ്രജ്ഞാ സിങ് ' കേരളാ സ്റ്റോറി' കാണിച്ച പെണ്കുട്ടി മുസ്ലിം...
6 Jun 2023 5:37 AM GMTബ്രിജ്ഭൂഷണെതിരെ പരാതി നല്കിയ പെണ്കുട്ടി മൊഴി മാറ്റി
6 Jun 2023 5:03 AM GMTതാമരശ്ശേരിയില് ലഹരിമരുന്ന് നല്കി പീഡനം; പ്രതി പിടിയില്
6 Jun 2023 4:53 AM GMT