സിഗ്‌നല്‍ കാത്ത് കിടന്ന വാഹനങ്ങള്‍ കൂട്ടി ഇടിച്ച് അഞ്ച് പേര്‍ക്ക് പരുക്ക്
അരൂര്‍ ക്ഷേത്രം കവലയില്‍ ഇന്നലെയായിരുന്നു അപകടം. അരൂര്‍ ക്ഷേത്രം കവലയിലെ സിഗ്‌നല്‍ കാത്തു കിടക്കുകയായിരുന്ന മൂന്ന് ബൈക്കുകളുടെയും ഒരു ഓട്ടോ ടാക്‌സിക്കും പിന്നില്‍ ടൂറിസ്റ്റ് ബസ് ഇടിക്കുകയായിരുന്നു

അരൂര്‍:അഞ്ച് വാഹനങ്ങള്‍ കൂട്ടി ഇടിച്ച് അഞ്ച് പേര്‍ക്ക് പരുക്ക്. പരുക്കേറ്റ ഇവരെ എറണാകുളം ജനറല്‍ ആശുപത്രിയിലും കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. അരൂര്‍ ക്ഷേത്രം കവലയില്‍ ഇന്നലെയായിരുന്നു അപകടം. അരൂര്‍ ക്ഷേത്രം കവലയിലെ സിഗ്‌നല്‍ കാത്തു കിടക്കുകയായിരുന്ന മൂന്ന് ബൈക്കുകളുടെയും ഒരു ഓട്ടോ ടാക്‌സിക്കും പിന്നില്‍ ടൂറിസ്റ്റ് ബസ് ഇടിക്കുകയായിരുന്നുവത്രെ.
ഇടിയുടെ ആഘാതത്തില്‍ ബസ്സിന്റെ മുന്നില്‍ നിന്നിരുന്ന ബൈക്കിലേക്ക് ബസ്സ് ഇടിച്ചു കയറിയതിനെ തുടര്‍ന്ന് ബൈക്ക് ബസ്സിന്റെ അടിയില്‍പ്പെട്ടു. ഫയര്‍ഫോഴ്‌സ് എത്തിയാണ് ബൈക്ക് പുറത്തെടുത്തത്. ആലപ്പുഴയില്‍ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്നു ടൂറിസ്റ്റ് ബസ്സ്.ബൈക്കുകള്‍ എറഞ്ഞാകുളം ഭാഗത്തേക്ക് പോകുകയായിരുന്നു. ദേശീയപാതയില്‍ ഒരു മണിക്കൂര്‍ ഗതാഗതം സ്തംഭിച്ചു. അരൂര്‍ പൊലീസ് സ്ഥലത്തെത്തി ഗതാഗതം പുന:സ്ഥാപിച്ചു.
RELATED STORIES
പ്രജ്ഞാ സിങ് ' കേരളാ സ്റ്റോറി' കാണിച്ച പെണ്കുട്ടി മുസ്ലിം...
6 Jun 2023 5:37 AM GMTഅരിക്കൊമ്പനെ ഇന്ന് തുറന്ന് വിടരുത്; മദ്രാസ് ഹൈക്കോടതി; കേരളത്തിന്...
5 Jun 2023 10:59 AM GMTമൗലാന ഖാലിദ് സെയ്ഫുല്ല റഹ്മാനി മുസ്ലിം വ്യക്തി നിയമ ബോര്ഡ്...
4 Jun 2023 2:52 PM GMTട്രെയിന് കൂട്ടിയിടി തടയാനുള്ള കവച് പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി; മോദി ...
3 Jun 2023 11:00 AM GMTരാജ്യം നടുങ്ങിയ ട്രെയിന് ദുരന്തങ്ങള്
3 Jun 2023 10:33 AM GMTആവര്ത്തിക്കുന്ന ട്രെയിന് ദുരന്തങ്ങള്; രാജ്യം വിറങ്ങലിച്ച...
3 Jun 2023 8:30 AM GMT