Alappuzha

അരൂരില്‍ യുവാവിന് നേരെ ഗുണ്ടാ ആക്രമണം

പരുക്കേറ്റ എരമല്ലൂര്‍ മജീദ് മാന്‍സിലില്‍ നാസര്‍ (36)നെ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.രണ്ട് ബൈക്കുകളില്‍ എത്തിയ നാലുപേരാണ് ഇരുമ്പു വടി ഉള്‍പ്പടെയുള്ള മാരകായുധങ്ങളുമായി നാസറിനെ ആക്രമിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു

അരൂര്‍: ബസ് കാത്ത് നിന്ന യുവാവിന് നേരെ ഗുണ്ടാ ആക്രമണം. പരുക്കേറ്റ എരമല്ലൂര്‍ മജീദ് മാന്‍സിലില്‍ നാസര്‍ (36)നെ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.രണ്ട് ബൈക്കുകളില്‍ എത്തിയ നാലുപേരാണ് ഇരുമ്പു വടി ഉള്‍പ്പടെയുള്ള മാരകായുധങ്ങളുമായി നാസറിനെ ആക്രമിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. അരൂര്‍ പഞ്ചായത്ത് ഓഫീസിനു മുന്‍പില്‍ കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു ആക്രമണം. വൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്ന് പോലിസ് പറഞ്ഞു.നാസര്‍ അരൂരിലെ ഒരു സമുദ്രോല്‍പന്ന ശാലയിലെ ജോലിക്കാരനാണ്.പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചതായി പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it