പിക് അപ് വാനിടിച്ച് വയോധികന്‍ മരിച്ചു
പാണ്ടനാട് കോട്ടയംമുറിയില്‍ ചെമ്പകശ്ശേരി വീട്ടില്‍ ജോര്‍ജ്ജ് വര്‍ഗീസ് (62) ആണ് മരിച്ചത്.

ചെങ്ങന്നൂര്‍: റോഡു മുറിച്ചു കടക്കുന്നതിനിടെ പിക്ക് അപ് വാനിടിച്ച് വയോധികന്‍ മരിച്ചു. പാണ്ടനാട് കോട്ടയംമുറിയില്‍ ചെമ്പകശ്ശേരി വീട്ടില്‍ ജോര്‍ജ്ജ് വര്‍ഗീസ് (62) ആണ് മരിച്ചത്. ഇന്നു വൈകിട്ട് 3ന് കല്ലിശ്ശേരി ജംഗ്ഷനിലായിരുന്നു അപകടം. രാവിലെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരുന്ന കൊച്ചുമകളെ സന്ദര്‍ശിച്ച ശേഷം മടങ്ങിവന്ന ജോര്‍ജ്ജ് വര്‍ഗീസ് കല്ലിശ്ശേരി ജംഗ്ഷനില്‍ ബസ്സിറങ്ങി.
തുടര്‍ന്ന് വീട്ടുസാധനങ്ങള്‍ വാങ്ങി റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെ കൊട്ടാരക്കര ഭാഗത്തേക്ക് അമിതവേഗതയില്‍ പോയ വാനിടിക്കുകയായിരുന്നു. ഉടന്‍തന്നെ നാട്ടുകാര്‍ ഇയാളെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌ക്കാരം പിന്നീട്. ഭാര്യ: പരേതയായ വത്സമ്മ. മക്കള്‍: ജോബി സി. ജോര്‍ജ്ജ്, സോഫി സി. ജോര്‍ജ്ജ്. മരുമകന്‍: റെല്ല (സൗദി).
RELATED STORIES
നിസ്ക്കരിക്കാന്‍ ബസ് നിര്‍ത്തി; ഉത്തര്‍പ്രദേശില്‍ രണ്ട് ബസ്...
7 Jun 2023 1:13 PM GMTസ്കൂള്‍ അധ്യയനം ഏപ്രിലിലേക്ക് നീട്ടിയ തീരുമാനം പിന്‍വലിച്ചു
7 Jun 2023 1:08 PM GMTമണിപ്പൂരില്‍ ക്രൈസ്തവ കുടുംബത്തെ ആംബുലന്‍സില്‍ ചുട്ടുകൊന്നു
7 Jun 2023 1:04 PM GMTവയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
7 Jun 2023 10:15 AM GMTയൂസഫലിക്കും അജിത് ഡോവലിനുമെതിരെ വ്യാജ ആരോപണം: ഷാജന് സ്കറിയക്ക്...
7 Jun 2023 8:28 AM GMTകരീം ബെന്‍സിമ അല്‍ ഇത്തിഹാദിന് സ്വന്തം
7 Jun 2023 5:17 AM GMT