വാഹനനിയന്ത്രണം; ചീഫ് ജസ്റ്റിസിന് കെജിരിവാളിന്റെ അഭിനന്ദനം
BY TK tk5 Jan 2016 8:06 AM GMT
X
TK tk5 Jan 2016 8:06 AM GMT
ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാരിന്റെ ഒറ്റ-ഇരട്ട അക്കമുള്ള വാഹനനിയന്ത്രണ പരിഷ്കാരത്തില്‍ പങ്കാളിയായതിന് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ഠാക്കൂറിന് മുഖ്യമന്ത്രി കെജിരിവാളിന്റെ അഭിനന്ദനം. ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തിലായ പദ്ധതിയില്‍ നിന്നും വിഐപികളെ ഒഴിവാക്കിയിരുന്നു.എന്നിരുന്നാലും ചീഫ് ജസ്റ്റിസ് സഹപ്രവര്‍ത്തകനായ ജസ്റ്റിസ് എ.കെ സിക്രിയുടെ വാഹനത്തിലാണ് പദ്ധതിയെ പിന്തുണച്ചുകൊണ്ട് കോടതിയിലേക്ക് പോയത്. ''ഈ മൂവ്മെന്റില്‍ പങ്കാളിയായതിന് വളരെ നന്ദിയുണ്ട്. താങ്കളുടെ ഈ പ്രവൃത്തി ഒരുപാട് പേര്‍ക്ക് പ്രചോദനമാണെന്നും'' കെജിരിവാള്‍ ട്വീറ്റ് ചെയ്തു.സാധാരണക്കാരെ പോലെ വാഹന നിയന്ത്രണ പദ്ധതിയില്‍ പങ്കാളിയായ ചീഫ് ജസ്റ്റിസിന് സല്യൂട്ട് എന്ന് കെജിരിവാളിന് പിന്നാലെ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും പ്രതികരിച്ചു .
You have inspired millions thro your act. Thank you so much sir for joining the movement, even though u were exempt pic.twitter.com/4vZOyQb7Wg
— Arvind Kejriwal (@ArvindKejriwal) January 5, 2016
Next Story
RELATED STORIES
മധുരയിൽ തീവണ്ടിയിൽ മലയാളി വനിതാ ഗാർഡിന് നേരേ ആക്രമണം; മൊബൈലും പണവും...
1 May 2024 7:39 AM GMTആലുവ ചൊവ്വരയിലെ ഗുണ്ടാ ആക്രമണത്തില്‍ നാലുപേര്‍ കസ്റ്റഡിയില്‍
1 May 2024 7:37 AM GMTനഗരമധ്യത്തില്‍ ഇതരസംസ്ഥാനക്കാരായ സ്ത്രീകള്‍ ഏറ്റുമുട്ടി; ഒരാൾ...
1 May 2024 7:35 AM GMTലൈംഗിക പീഡന പരാതി; പ്രജ്വലിനും രേവണ്ണയ്ക്കും സമൻസ് അയച്ച് പ്രത്യേക...
1 May 2024 5:50 AM GMTപിടിച്ചെടുത്ത ഒരു കോടി രൂപയുടെ സ്രോതസ് വെളിപ്പെടുത്തൂ: സിപിഎമ്മിനോട്...
1 May 2024 5:30 AM GMTനിര്‍ണായക തെളിവ് ശേഖരിക്കണം; കെഎസ്ആർടിസി ബസിനുള്ളിലെ സിസിടിവി ഇന്ന്...
1 May 2024 5:27 AM GMT