നഗരമധ്യത്തില്‍ ഇതരസംസ്ഥാനക്കാരായ സ്ത്രീകള്‍ ഏറ്റുമുട്ടി; ഒരാൾ മറ്റൊരാളെ ചവിട്ടിവീഴ്ത്തി; പരസ്യമായ ലഹരി ഉപയോഗവും
BY SLV1 May 2024 7:35 AM GMT
X
SLV1 May 2024 7:35 AM GMT
പെരുമ്പാവൂര്‍: നഗരമധ്യത്തില്‍ ഇതരസംസ്ഥാനക്കാരായ സ്ത്രീകള്‍ ഏറ്റുമുട്ടി. തിങ്കളാഴ്ച വൈകീട്ട് പിപി റോഡിലെ ജ്യോതി ജങ്ഷനിലാണ് ഇതരസംസ്ഥാനക്കാരായ രണ്ട് യുവതികള്‍ തമ്മില്‍ പോരടിച്ചത്.
മിനിറ്റുകള്‍നീണ്ട അടിപിടിക്കൊടുവില്‍ ഒരാള്‍ മറ്റൊരാളെ ചവിട്ടിവീഴ്ത്തി മര്‍ദിക്കാന്‍ തുടങ്ങിയതോടെ സമീപമുള്ള വ്യാപാരികള്‍ ഇടപെടുകയും ഇരുവരും പിന്‍വാങ്ങുകയും ചെയ്തു.സമൂഹമാധ്യമങ്ങളില്‍ അടിയുടെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പെരുമ്പാവൂര്‍ നഗരത്തില്‍ പകല്‍ സമയങ്ങളിലും ഇതരസംസ്ഥാനക്കാര്‍തമ്മില്‍ പോരടിക്കുന്നതും പരസ്യമായ ലഹരി ഉപയോഗവും വ്യാപകമായിരിക്കുകയാണ്. പോലിസും എക്സൈസും ഇടപെടുന്നുണ്ടെങ്കിലും കാര്യമായ ഫലമുണ്ടാകുന്നില്ല. നഗരത്തില്‍ തിരക്കേറിയ ഭാഗത്താണ് തിങ്കളാഴ്ച അടിപിടിയുണ്ടായത്.
Next Story
RELATED STORIES
സുധാകരനെ കുറ്റവിമുക്തനാക്കിയിട്ടില്ല; പ്രചാരണം ശരിയല്ലെന്ന് ഇ പി...
21 May 2024 5:09 PM GMTപാര്‍ലമെന്റിന്റെ സുരക്ഷ സിഐഎസ്എഫ് ഏറ്റെടുത്തു
21 May 2024 5:02 PM GMTസിംഗപ്പൂര്‍ വിമാനം ആടിയുലഞ്ഞ് ഒരു മരണം; നിരവധി പേര്‍ക്കു...
21 May 2024 2:38 PM GMTഗവര്‍ണര്‍ക്ക് തിരിച്ചടി; കേരള സർവകലാശാല സെനറ്റിലേക്ക് സ്വന്തം നിലയിൽ...
21 May 2024 1:49 PM GMTജൂൺ നാലിന് ബിജെപി സർക്കാർ ഉണ്ടാക്കില്ല; അമിത് ഷാ പ്രധാനമന്ത്രിയാവില്ല- ...
21 May 2024 1:36 PM GMTഗവര്‍ണര്‍ക്ക് തിരിച്ചടി; കേരള സര്‍വകലാശാല സെനറ്റിലേക്കുള്ള...
21 May 2024 11:28 AM GMT