എറിക്‌സന്‍ ഇരട്ടഗോളില്‍ വെയില്‍സിനെ വീഴ്ത്തി ഡെന്‍മാര്‍ക്ക്ആര്‍ഹസ്് (ഡെന്‍മാര്‍ക്ക്): യുവേഫ നാഷന്‍സ് ലീഗ് മല്‍സരത്തില്‍ ഡെന്മാര്‍ക്ക് 2-0 ന് വെയ്ല്‍സിനെ തോല്‍പിച്ചു. ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ നേടിയ ഇരട്ട ഗോളുകളാണ് വെയ്ല്‍സിന്റെ കഥ കഴിച്ചത്. അസോസിയേഷനുമായുള്ള തര്‍ക്കങ്ങള്‍ അവസാനിച്ച് എത്തിയ പ്രമുഖ താരങ്ങളെല്ലാം ഫോമിലായതോടെ വെയില്‍സ് പരാജയം മണക്കുകയായിരുന്നു. അതേസമയം, ഇന്നലെ ഗാരെത് ബെയ്‌ലിന്റ പ്രകടനം ഫോമിലേക്ക് ഉയര്‍ന്നില്ല എന്നത് കാണികളെ നിരാശപ്പെടുത്തി.
മല്‍സരത്തിലെ 32ാം മിനിറ്റില്‍ ഗോള്‍ കണ്ടെത്തി ഡെന്‍മാര്‍ക്കിനെ മുന്നിലെത്തിച്ച എറിക്‌സന്‍ 63ാം മിനിറ്റിലും വെയില്‍സ് വല കുലുക്കി മല്‍സരത്തില്‍ തന്റെയും ടീമിന്റെയും ഇരട്ടഗോള്‍ സ്വന്തമാക്കുകയായിരുന്നു.
കഴിഞ്ഞ സൗഹൃദ മല്‍സരത്തില്‍ വെയില്‍സ് അയര്‍ലന്‍ഡിനെ തകര്‍ത്തിരുന്നു. യുവേഫ നാഷന്‍സ് കപ്പിലെ ആദ്യ മല്‍സരത്തില്‍ തന്നെ ജയിച്ച ഡെന്‍മാര്‍ക്ക് ബി ലീഗിലെ നാലാം ഗ്രൂപ്പില്‍ വെയ്ല്‍സിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ഒന്നാമതെത്തി.

RELATED STORIES

Share it
Top