- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സൂര്യയുടെ 'ജയ് ഭീം' നവംബർ 2 ന്; റിലീസ് തീയതി പ്രഖ്യാപിച്ച് ആമസോൺ പ്രൈം വീഡിയോ
സൂര്യയുടെ കരിയറിലെ 39-ാം ചിത്രമായ ജയ് ഭീം കോർട്ട് റൂം ഡ്രാമ ഗണത്തിൽ വരുന്ന ചിത്രമാണ്. ചിത്രത്തിൽ വക്കീൽ വേഷത്തിലാണ് നായകൻ.
ചെന്നൈ: സൂര്യയെ നായകനാക്കി ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന 'ജയ് ഭീ'മിൻറെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തുന്ന ചിത്രത്തിൻറെ റിലീസ് തീയതി ആമസോൺ പ്രൈം വീഡിയോ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രം നവംബറിൽ എത്തുമെന്ന് പ്രൈം വീഡിയോ നേരത്തേ പ്രഖ്യാപിച്ചിരുന്നതാണ്. ദീപാവലി റിലീസ് ആയി നവംബർ 2ന് ചിത്രം എത്തുമെന്നാണ് പുതിയ പ്രഖ്യാപനം.
സൂര്യയുടെ കരിയറിലെ 39-ാം ചിത്രമായ ജയ് ഭീം കോർട്ട് റൂം ഡ്രാമ ഗണത്തിൽ വരുന്ന ചിത്രമാണ്. ചിത്രത്തിൽ വക്കീൽ വേഷത്തിലാണ് നായകൻ. രജിഷ വിജയനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ധനുഷ് നായകനായ 'കർണ്ണനി'ലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച രജിഷയുടെ മൂന്നാമത്തെ തമിഴ് ചിത്രമാണ് ഇത്. 'കൂട്ടത്തിൽ ഒരുത്തൻ' എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ജ്ഞാനവേൽ. മണികണ്ഠനാണ് രചന. ഒപ്പം ചിത്രത്തിൽ ഒരു കഥാപാത്രത്തെയും അവതരിപ്പിക്കുന്നുണ്ട് അദ്ദേഹം. പ്രകാശ് രാജിനൊപ്പം മലയാളത്തിൽ നിന്ന് ലിജോമോൾ ജോസും താരനിരയിലുണ്ട്.
എസ് ആർ കതിർ ആണ് ഛായാഗ്രഹണം. എഡിറ്റിങ് ഫിലോമിൻ രാജ്. ആക്ഷൻ കൊറിയോഗ്രഫി അൻബറിവ്. വസ്ത്രാലങ്കാരം പൂർണ്ണിമ രാമസ്വാമി. 2ഡി എൻറർടെയ്‍ൻമെൻറിൻറെ ബാനറിൽ സൂര്യ തന്നെയാണ് നിർമ്മാണം. ചെന്നൈയിലും പരിസരപ്രദേശങ്ങളിലുമായിരുന്നു പ്രധാന ചിത്രീകരണം.
ജയ് ഭീം ഉൾപ്പെടെ സൂര്യയുടെ 2 ഡി എൻറർടെയ്ൻമെൻറ്സ് നിർമ്മിക്കുന്ന നാല് ചിത്രങ്ങളുടെ റിലീസ് തങ്ങളുടെ പ്ലാറ്റ്ഫോമിലൂടെ ആയിരിക്കുമെന്ന് ആമസോൺ പ്രൈം വീഡിയോ ആഗസ്ത് ആദ്യം പ്രഖ്യാപിച്ചിരുന്നതാണ്. ഇതിൽ അരിസിൽ മൂർത്തി സംവിധാനം ചെയ്യുന്ന 'രാമെ ആണ്ടാളും രാവണെ ആണ്ടാളും' ഇതിനകം റിലീസ് ചെയ്യപ്പെട്ടു. ശശികുമാറിനെയും ജ്യോതികയെയും പ്രധാന കഥാപാത്രങ്ങളാക്കി ഇറ ശരവണൻ സംവിധാനം ചെയ്യുന്ന 'ഉടൻപിറപ്പേ' ഈ മാസം 14നും സരോവ് ഷൺമുഖം സംവിധാനം ചെയ്യുന്ന 'ഓ മൈ ഡോഗ്' ഡിസംബറിലും എത്തും.
RELATED STORIES
കോട്ടയത്ത് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു
13 Dec 2024 6:16 PM GMTകുസാറ്റ് യൂണിയന് തിരഞ്ഞെടുപ്പ്; 30 വര്‍ഷത്തിന് ശേഷം ഭരണം പിടിച്ച് കെ...
13 Dec 2024 5:16 PM GMTഹോസ്വാ ബെയ്ഹൂ പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി
13 Dec 2024 4:32 PM GMTകാഫിര്‍ സ്ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചവര്‍ക്കെതിരേ കേസെടുക്കാത്തത്...
13 Dec 2024 3:54 PM GMTപ്രളയബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് കേരളം 132.62 കോടി നല്‍കണമെന്ന്...
13 Dec 2024 3:33 PM GMTഹമാസ് നേതാവ് ഖാലിദ് മിശ്അലിന്റെ അര്‍ധസഹോദരനെ മോചിപ്പിച്ച് യുഎസ്
13 Dec 2024 3:23 PM GMT