'പേരന്‍പ്' ദുബയില്‍ റിലീസ് ചെയ്തു

മമ്മുട്ടി മുഖ്യകഥാപാത്രമായി അഭിനയിക്കുന്ന സിനിമ പ്രമുഖ സംവിധാകനായ റാം ആണ് സംവിധാനം ചെയ്തിരിക്കുന്നത്

പേരന്‍പ് ദുബയില്‍ റിലീസ് ചെയ്തു

ദുബയ്: നിരവധി ചലചിത്ര മേളകളില്‍ പ്രദര്‍ശിപ്പ് ശ്രദ്ധേയമായ 'പേരന്‍പ'് എന്ന തമിഴ് സിനിമ ഇന്നലെ ദുബയില്‍ റിലീസ് ചെയ്തു. മമ്മുട്ടി മുഖ്യകഥാപാത്രമായി അഭിനയിക്കുന്ന സിനിമ പ്രമുഖ സംവിധാകനായ റാം ആണ് സംവിധാനം ചെയ്തിരിക്കുന്നത്. പിള്ളവാതം ബാധിച്ച് തളര്‍ന്ന കൗമാരക്കാരിയായ മകളെ അമ്മയില്ലാതെ വളര്‍ത്താന്‍ പ്രയാസപ്പെടുന്ന കാര്യങ്ങള്‍ ചിത്രം ഭിന്നശേഷിക്കാരായ കുട്ടികളും അവരുടെ രക്ഷിതാക്കളും അനുഭവപ്പെടുന്ന പ്രയാസങ്ങള്‍ സാധാരണക്കാരെ കണ്ണു തുറപ്പിക്കാന്‍ സഹായിക്കുന്നുണ്ട്. അമുദന്‍ എന്ന കഥാപാത്രമായിട്ടാണ് മമ്മുട്ടി വേഷമിടുന്നത്. സാധനയാണ് പാപ്പ എന്ന പേരില്‍ ചിത്രത്തില്‍ വികലാംഗയായി അഭിനയിച്ചിരിക്കുന്നത്. ദുബയ് മാളില്‍ നടന്ന റിലീസ് ചടങ്ങില്‍ സംവിധായകന്‍ റാം, നായിക സാധന സംബന്ധിച്ചു.
basheervk

basheervk

Our Contributor help bring you the latest article around you


RELATED STORIES

Share it
Top