Movies

പുരസ്‌ക്കാര പെരുമയില്‍ വീണ്ടും 'പരിയറും പെരുമാള്‍'

തിരുനെല്‍വേലി, തൂത്തുക്കുടി പ്രദേശത്തെ ജനങ്ങളിലൂടെ ദലിത് ജീവിതങ്ങളുടെ കഥ പറയുന്ന പരിയറും പെരുമാളിന് വീണ്ടും അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍. ഫ്രാന്‍സില്‍ വെച്ച് നടന്ന ടൂലൗസ് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ ആണ് ചിത്രം മൂന്ന് പുരസ്‌ക്കാരങ്ങള്‍ സ്വന്തമാക്കിയത്.

പുരസ്‌ക്കാര പെരുമയില്‍ വീണ്ടും പരിയറും പെരുമാള്‍
X

കോഴിക്കോട്: തിരുനെല്‍വേലി, തൂത്തുക്കുടി പ്രദേശത്തെ ജനങ്ങളിലൂടെ ദലിത് ജീവിതങ്ങളുടെ കഥ പറയുന്ന പരിയറും പെരുമാളിന് വീണ്ടും അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍. ഫ്രാന്‍സില്‍ വെച്ച് നടന്ന ടൂലൗസ് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ ആണ് ചിത്രം മൂന്ന് പുരസ്‌ക്കാരങ്ങള്‍ സ്വന്തമാക്കിയത്. ഇന്‍ഡിപെന്‍ഡന്റ് ഫിലിം ക്രിട്ടിക് അവാര്‍ഡ്, ജൂറി അവാര്‍ഡ്, ഓടിയന്‍സ് അവാര്‍ഡ് എന്നിങ്ങനെ മൂന്ന് വിഭാഗത്തിലായാണ് ചിത്രം പുരസ്‌ക്കാരം സ്വന്തമാക്കിയത്.



മാരി സെല്‍വരാജ്‌ന്റെ സംവിധാനത്തില്‍ പ്രശസ്ത സംവിധായകന്‍ പാ രഞ്ജിത്ത് നിര്‍മ്മിച്ച ചിത്രമാണ് പാരിയേറും പെരുമാള്‍. മികച്ച പ്രേക്ഷക പ്രശംസ നേടിയ ചിത്രം ഒട്ടേറെ അന്താരാഷ്ട്ര മേളകളിലും ശ്രദ്ധ നേടിയിരുന്നു.

സിനിമകളിലൂടെ തന്റെ രാഷ്ട്രീയവും അടയാളപ്പെടുത്തുന്ന പാ രഞ്ജിത് സിനിമയുടെ രൂപത്തില്‍ തന്നെയാണ് ഈ സിനിമയും. 'ലോകത്ത് എന്തിനാണെന്നറിയാതെ കൊല്ലപ്പെടുന്ന എല്ലാ നിഷ്‌കളങ്കരായ ആത്മാക്കള്‍ക്കും ഗാനം സമര്‍പ്പിക്കുന്നു' എന്ന ടൈറ്റിലിലായിരുന്നു ആദ്യ ഗാനമായ ' കറുപ്പി എന്‍ കറുപ്പി ' പുറത്തിറങ്ങിയത്. ജാതി സംഘര്‍ഷങ്ങള്‍ക്കിടയില്‍പെട്ട് കൊല്ലപ്പെട്ട 'കറുപ്പി' എന്ന നായയുടെ കഥയായിരുന്നു ഗാനത്തിലുടനീളം. കറുപ്പിയുടെ തല വെച്ചുള്ള ഫ്രെയിംലൂടെ ജാതി സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെടുന്ന നിരപരാധികളായ മനുഷ്യരെ ഓര്‍മ്മപ്പെടുത്തുന്ന അനുഭവമായിരുന്നു പ്രേക്ഷകര്‍ക്ക്. തമിഴ്‌നാട്ടിലെ ജാതി വിവേചനങ്ങളെയും അടിച്ചമര്‍ത്തലിനെയും വരച്ചു കാട്ടുന്ന സിനിമയാണ് പരിയറും പെരുമാള്‍. കതിര്‍, ആനന്ദി, യോഗി ബാബു എന്നിവരാണ് 'പരിയറും പെരുമാളില്‍' അഭിനയിക്കുന്നത്. പാ രഞ്ജിത്തിന്റെ നീലം കളക്റ്റീവ് ആണ് സിനിമ നിര്‍മിക്കുന്നത്. പാ രഞ്ജിത് സിനിമകളിലെ സ്ഥിരം സംഗീത സംവിധായകന്‍ സന്തോഷ് നാരായണന്‍ തന്നെയാണ് ഈ സിനിമയുടെയും സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it