ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള് പ്രഖ്യാപിച്ചു; സൂര്യയും അജയ് ദേവ്ഗണും മികച്ച നടന്മാര്, അപര്ണ ബാലമുരളി നടി
ന്യൂഡല്ഹി: 68ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള് പ്രഖ്യാപിച്ചു. സൂര്യയും അജയ് ദേവ്ഗണും മികച്ച നടന്മാരായി തിരഞ്ഞെടുക്കപ്പെട്ടു. 'സൂരരൈ പൊട്രു' എന്ന ചിത്രത്തിലെ അഭിനയത്തിനായി സൂര്യ മികച്ച നടനായത്. അപര്ണ ബാലമുരളിയാണ് മികച്ച നടി. സഹനടനായി ബിജു മേനോനെയും തിരഞ്ഞെടുത്തു. അയ്യപ്പനും കോശിയും സിനിമയിലെ ഗാനത്തിന് നഞ്ചമ്മയെ മികച്ച പിന്നണി ഗായികയുടെ പുരസ്കാരത്തിനു അര്ഹയായി. ചെയര്മാന് വിപുല് ഷായുടെ നേതൃത്വത്തിലുള്ള ജൂറിയാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
കേരളത്തില് നിന്ന് വിജി തമ്പി ജൂറിയിലുണ്ട്. സിനിമാ സൗഹൃദ സംസ്ഥാനമായി മധ്യപ്രദേശ് തിരഞ്ഞെടുക്കപ്പെട്ടു. രജതകമലവും സര്ട്ടിഫിക്കറ്റുമാണ് പുരസ്കാരം. ഈ വിഭാഗത്തില് പ്രത്യേക പുരസ്കാരം ഉത്തരാഖണ്ഡ്, ഉത്തര്പ്രദേശ് എന്നീ സംസ്ഥാനങ്ങള് സ്വന്തമാക്കി. നോണ് ഫീച്ചര് വിഭാഗത്തില് മികച്ച ചിത്രം ശോഭ തരൂര് ശ്രിനിവാസന് സംവിധാനം ചെയ്ത റാപ്സഡി ഓഫ് റയിന്സ്. ദ മണ്സൂണ് ഓഫ് കേരള. ഇതേ വിഭാഗത്തില് മികച്ച ഛായാഗ്രാഹന് നിഖില് എസ് പ്രവീണ് ശബ്ദിക്കുന്ന കലപ്പ എന്ന ചിത്രത്തിനാണ് പുരസ്കാരം. കാവ്യപ്രകാശ് സംവിധാനം ചെയ്ത വാങ്കിന് ജൂറി നിര്ദേശം. തിങ്കളാഴ്ച നിശ്ചയം മികച്ച മലയാള ചിത്രം.
പ്രധാന പുരസ്കാരങ്ങള്
ഫീച്ചര് ഫിലിം: ദാദാ ലക്ഷ്മി
മികച്ച തെലുങ്ക് ചിത്രം: കളര് ഫോട്ടോ
തമിഴ് ചിത്രം: ശിവരഞ്ജിനിയും സില പെണ്കളും
മലയാള ചിത്രം: തിങ്കളാഴ്ച നിശ്ചയം
പ്രത്യേക ജൂറി പുരസ്കാരം: സെംഖോര്
പ്രത്യേക ജൂറി പുരസ്കാരം രണ്ടാമത്തേത് വാങ്ക് (കാവ്യ പ്രകാശ്)
സംവിധാനം: സച്ചി (അയ്യപ്പനും കോശിയും)
തിരക്കഥ: മണ്ഡേല
മികച്ച സഹനടി: ലക്ഷ്മിപ്രിയ ചന്ദ്രമൗലി (സിവരഞ്ജിനിയും ഇന്നും സില പെണ്കളും)
സംഗീതസംവിധാനം: തമന് (അല വൈകുണ്ഠപുരം ലോ), ജിവി പ്രകാശ് (സൂററൈ പോട്ര്)
സംഘട്ടനസംവിധാനം: മാഫിയാ ശശി, രാജശേഖര് (അയ്യപ്പനും കോശിയും)
എഡിറ്റിങ്: ശ്രീകര് പ്രസാദ് (ശിവരഞ്ജിനിയും സില പെണ്കളും)
സിനിമാ സംബന്ധിയായ പുസ്തകം: ദ ലോങ്ങസ്റ്റ് കിസ് (കിശ്വര് ദേശായി)
മികച്ച വിദ്യാഭ്യാസ ചിത്രം: ഡ്രീമിങ് ഓഫ് വേര്ഡ്സ് (മലയാളം, സംവിധായകന് നന്ദന്)
കാവ്യപ്രകാശ് സംവിധാനം ചെയ്ത വാങ്ങിന് ജൂറി നിര്ദേശം
മികച്ച വിദ്യാഭ്യാസ ചിത്രം
മികച്ച വിദ്യാഭ്യാസ ചിത്രം 'ഡ്രീമിങ് ഓഫ് വേര്ഡ്സ്' (നന്ദന്).
മികച്ച വിവരണം: ശോഭ തരൂര്, ശ്രീനിവാസന്
നോണ് ഫീച്ചറില് മികച്ച ഛായാഗ്രാഹണം: നിഖില് എസ് പ്രവീണ്
RELATED STORIES
എഡിജിപി-ആര്എസ്എസ് ചര്ച്ച: മൗനത്തിലൊളിച്ച് മുഖ്യമന്ത്രി;...
8 Sep 2024 6:43 AM GMTആര്എസ്എസ് ക്യാംപിലെത്തി, ജനറല് സെക്രട്ടറിയുമായി ചർച്ച നടത്തി;...
7 Sep 2024 4:58 AM GMT'കശ്മീരി സ്ത്രീയുമായി ബന്ധം, എയര്ഹോസ്റ്റസുമാരുമായി പ്രണയം';...
6 Sep 2024 3:52 PM GMTഅസം മുഖ്യമന്ത്രിയുടെ വര്ഗീയ വിദ്വേഷ പ്രവര്ത്തനങ്ങള് നിയന്ത്രിക്കണം: ...
6 Sep 2024 6:26 AM GMTപോലിസിലെ ഉന്നതര് ബലാല്സംഗം ചെയ്തു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ...
6 Sep 2024 4:52 AM GMTഒടുവില് എസ്പി തെറിച്ചു; പത്തനംതിട്ട എസ് പി സുജിത്ത് ദാസിന്...
5 Sep 2024 3:38 PM GMT