Movies

ഓസ്‌കറില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ ഗല്ലി ബോയ്

രണ്‍വീര്‍ സിംഗും ആലിയ ഭട്ടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ബോളിവുഡ് ചിത്രമാണ് ഗല്ലി ബോയ്. സോയ അഖ്തര്‍ സംവിധാനം ചെയ്ത ചിത്രം ഈ വര്‍ഷം ഫെബ്രുവരി 14നാണ് ഇന്ത്യയിലെ തിയേറ്ററുകളില്‍ എത്തിയത്.

ഓസ്‌കറില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ ഗല്ലി ബോയ്
X

ന്യൂഡല്‍ഹി: മുംബൈ തെരുവിലെ റാപ്പറുടെ കഥ പറയുന്ന ഗല്ലി ബോയ് 92ാമത് ഓസ്‌കറില്‍ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി. സോയ അഖ്തറിന്റെ സഹോദരനും സംവിധായകനുമായ ഫര്‍ഹാന്‍ അഖ്തറാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

രണ്‍വീര്‍ സിംഗും ആലിയ ഭട്ടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ബോളിവുഡ് ചിത്രമാണ് ഗല്ലി ബോയ്. സോയ അഖ്തര്‍ സംവിധാനം ചെയ്ത ചിത്രം ഈ വര്‍ഷം ഫെബ്രുവരി 14നാണ് ഇന്ത്യയിലെ തിയേറ്ററുകളില്‍ എത്തിയത്.

സംഗീതലോകത്ത് വ്യക്തിമുദ്ര പതിപ്പിക്കണമെന്ന ആഗ്രഹവുമായി നടക്കുന്ന മുറാദ് അഹമ്മദിനെയാണ് (ഗല്ലി ബോയ്) ചിത്രത്തില്‍ രണ്‍വീര്‍ സിങ് അവതരിപ്പിച്ചത്. മെഡിക്കല്‍ വിദ്യാര്‍ഥി സഫീന ഫിര്‍ദൗസിയായാണ് ആലിയ ഭട്ട് എത്തിയത്. ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവലിലായിരുന്നു ചിത്രത്തിന്റെ പ്രീമിയര്‍ പ്രദര്‍ശനം.

റിലീസ് ചെയ്ത ദിവസം തന്നെ ബോക്‌സ് ഓഫിസില്‍ നിന്ന് 19.4 കോടി നേടിയ ചിത്രം രണ്ടാഴ്ചകൊണ്ട് 220 കോടി വാരിക്കൂട്ടി. 238.16 കോടിയാണ് ചിത്രത്തിന്റെ ആഗോള കലക്ഷന്‍.

Next Story

RELATED STORIES

Share it