Movies

ലൂസിഫറിനു ശേഷം മോഹന്‍ലാല്‍-പൃഥ്വിരാജ് കോംബോ; ബ്രോ ഡാഡി ഫസ്റ്റ് ലുക്ക് പുറത്ത്

ലൂസിഫറിനു ശേഷം മോഹന്‍ലാല്‍-പൃഥ്വിരാജ് കോംബോ; ബ്രോ ഡാഡി ഫസ്റ്റ് ലുക്ക് പുറത്ത്
X

കൊച്ചി: ലൂസിഫറിനു ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ബ്രോ ഡാഡിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ഗോവണിപ്പടിയില്‍ നില്‍ക്കുന്ന മോഹന്‍ലാലും പൃഥ്വിരാജും ആണ് പോസ്റ്ററിലുള്ളത്.

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍, പൃഥ്വിരാജ്, മീന, കല്യാണി പ്രിയദര്‍ശന്‍, ഉണ്ണി മുകുന്ദന്‍, സൗബിന്‍ ഷാഹിര്‍ തുടങ്ങി വന്‍ താരനിര തന്നെയുണ്ട്. ശ്രീജിത്ത് എന്‍, ബിപിന്‍ മാളിയേക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഫാമിലി ഡ്രാമയായി ഒരുങ്ങുന്ന ബ്രോ ഡാഡി ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലൂടെയാണ് പ്രേക്ഷകരിലേക്കെത്തുന്നത്. സൂപ്പര്‍ ഹിറ്റായ ലൂസിഫറിന് ശേഷം മോഹന്‍ലാലും പൃഥ്വിരാജും വീണ്ടും ഒന്നിക്കുമ്പോള്‍ വന്‍ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

Bro Dadday's first look poster out


Next Story

RELATED STORIES

Share it