ഉന്നതസ്ഥാനങ്ങളിലിരിക്കുന്നവര്‍ സമൂഹത്തിലേക്കിറങ്ങണം: സ്പീക്കര്‍ എം ബി രാജേഷ്
എറണാകുളം ലിസി ആശുപത്രിയിലെ ഹൃദ്രോഗ ചികില്‍സാ വിദഗ്ധനായ ഡോ. ജോ ജോസഫ് എഴുതിയ 'ഹൃദയപൂര്‍വം ഡോക്ടര്‍' എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൊച്ചി: ഉന്നതസ്ഥാനങ്ങളിലിരിക്കുന്ന ഉത്തരവാദിത്തപ്പെട്ടവര്‍ ദന്തഗോപുരവാസികളാകാതെ പൊതുസമൂഹത്തിന്റെ അടിസ്ഥാന ഘടകങ്ങളിലേക്കിറങ്ങിച്ചെന്നു അവര്‍ക്കു സേവനം ലഭ്യമാക്കാന്‍ പരിശ്രമിക്കണമെന്നു നിയമസഭാ സ്പീക്കര്‍ എം ബി രാജേഷ്. എറണാകുളം ലിസി ആശുപത്രിയിലെ ഹൃദ്രോഗ ചികില്‍സാ വിദഗ്ധനായ ഡോ. ജോ ജോസഫ് എഴുതിയ 'ഹൃദയപൂര്‍വം ഡോക്ടര്‍' എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ആവശ്യങ്ങളും ആകുലതകളും തിരിച്ചറിയാന്‍ നേതൃരംഗങ്ങളിലുള്ളവര്‍ക്കു സാധിക്കണം. ആതുരശുശ്രൂഷകന്‍ എന്ന നിലയില്‍ തനിക്കു മുന്നിലെത്തുന്ന എല്ലാവരോടും ഹൃദയപൂര്‍വം സംവദിക്കുന്നതിലെ ചിന്തകളും ദര്‍ശനങ്ങളുമാണു ഡോ. ജോ ജോസഫ് തന്റെ പുസ്തകത്തിലൂടെ അവതരിപ്പിക്കുന്നതെന്നും സ്പീക്കര്‍ പറഞ്ഞു.
കലൂര്‍ ഐഎംഎ ഹൗസില്‍ നടന്ന ചടങ്ങില്‍ ലിസി ആശുപത്രി ഡയറക്ടര്‍ ഫാ.ഡോ പോള്‍ കരേടന്‍ പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി. ഡോ. ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ഡോ. റോണി മാത്യു, ഡോ. പി പി മോഹനന്‍, ഷാജി ജോര്‍ജ് പ്രണത, ജോ ആന്‍ ലിസ് ജോ പ്രസംഗിച്ചു.പ്രണത ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തില്‍, കൊവിഡ് കാലത്ത് സമൂഹം നേരിടുന്ന വിവിധ വിഷയങ്ങള്‍ക്കൊപ്പം തന്റെ വൈദ്യശാസ്ത്ര അനുഭവങ്ങളും ചിന്തകളും ഡോ. ജോ എഴുതിയിട്ടുണ്ട്. കേരളത്തിലെ ഹൃദ്രോഗ ചികില്‍സയുടെ മികവിനെ ശാസ്ത്രീയമായി അപഗ്രഥിച്ച ലേഖനങ്ങളും പുസ്തകത്തിലുണ്ട്.
RELATED STORIES
ഇസ്ലാമിക നിയമങ്ങള്‍ നടപ്പാക്കണമെന്ന് അഫ്ഗാന് പരമോന്നത നേതാവ്
2 July 2022 1:30 AM GMTഎകെജി സെന്റര്‍ ആക്രമിച്ച സംഭവം: 24 മണിക്കൂര്‍ കഴിഞ്ഞിട്ടും പ്രതിയെ...
2 July 2022 1:16 AM GMTപിടിച്ചെടുത്ത സ്വര്‍ണവും ഡോളറും തിരികെ വേണം; സ്വപ്നയുടെ ഹര്‍ജി എന്‍ഐഎ ...
2 July 2022 12:43 AM GMTഉദയ്പൂര്‍ കൊലപാതകം: പ്രതികളുടെ ബിജെപി ബന്ധം പുറത്ത്
1 July 2022 6:25 PM GMTഅഫ്രീന്റെ വീട് തകര്‍ത്തത് അയല്‍ക്കാരുടെ പരാതിയിലെന്ന് സര്‍ക്കാര്‍;...
1 July 2022 3:52 PM GMTകടലില്‍ കാണാതായ യുവാവിനായുള്ള തിരച്ചിലില്‍ അധികൃതരുടെ അനാസ്ഥ: റോഡ്...
1 July 2022 2:59 PM GMT