- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പുസ്തകം വരും മുമ്പേ ഓഡിയോ ബുക്സ്;രാജീവ് ശിവശങ്കറിന്റെ റെബേക്കയും ജയചന്ദ്രന്‍ മൊകേരിയുടെ കടല്‍നീലവും
രാജീവ് ശിവശങ്കറിന്റെ നോവലായ റെബേക്കയുടെ ഓഡിയോ പുസ്തകം ഏപ്രില്‍ 16-ന് ഇറങ്ങി. ജയചന്ദ്രന്‍ മൊകേരിയുടെ കടല്‍നീലം ഓഡിയോ പുസ്തകം ഏപ്രില്‍ 23നെത്തും. രണ്ടിന്റേയും സാധാരണ കടലാസ് പുസ്തകരൂപങ്ങള്‍ പിന്നാലെ മാത്രമേ വരികയുള്ളു. സ്റ്റോറിടെല്‍ ആപ്പിലാണ് പുസ്തകരൂപത്തില്‍ വരുന്നതിനു മുമ്പു തന്നെ ഈ രണ്ട് പുസ്തകങ്ങളും ഇപ്പോള്‍ ഓഡിയോ രൂപത്തില്‍ എത്തിയിരിക്കുന്നത്.
കൊച്ചി: പുസ്തകം മരിയ്ക്കില്ല എന്നതിന് ഒന്നാന്തരം തെളിവാണ് വായന മരിയ്ക്കുന്നില്ല എന്നത്.വായന കണ്ണുകൊണ്ട് മാത്രമാകാതെ പുസ്തകം കേള്‍ക്കുകയും ചെയ്യാം. പുസ്തകം വരും മുമ്പു തന്നെ അതിന്റെ ഓഡിയോ പുസ്തകം വന്നാലോ? പുസ്തകങ്ങളുടേയും വായനശാലകളുടേയും വന്‍വായനയുടേയും നാടായ മലയാളത്തിലും പുസ്തങ്ങള്‍ക്കു മുമ്പ ഓഡിയോ പുസ്തകം വരുന്നു. രാജീവ് ശിവശങ്കറിന്റെ നോവലായ റെബേക്കയുടെ ഓഡിയോ പുസ്തകം ഏപ്രില്‍ 16-ന് ഇറങ്ങി. ജയചന്ദ്രന്‍ മൊകേരിയുടെ കടല്‍നീലം ഓഡിയോ പുസ്തകം ഏപ്രില്‍ 23നെത്തും. രണ്ടിന്റേയും സാധാരണ കടലാസ് പുസ്തകരൂപങ്ങള്‍ പിന്നാലെ മാത്രമേ വരികയുള്ളു.
സ്റ്റോറിടെല്‍ ആപ്പിലാണ് പുസ്തകരൂപത്തില്‍ വരുന്നതിനു മുമ്പു തന്നെ ഈ രണ്ട് പുസ്തകങ്ങളും ഇപ്പോള്‍ ഓഡിയോ രൂപത്തില്‍ എത്തിയിരിക്കുന്നത്.കേരളത്തെ ഞെട്ടിച്ച ഒരു സംഭവത്തെ അടിസ്ഥാനമാക്കിയാണ് രാജീവ് ശിവശങ്കര്‍ തന്റെ പുതിയ ത്രില്ലര്‍ നോവല്‍ നെയ്‌തെടുത്തിരിക്കുന്നത്. പുഞ്ചക്കുറിഞ്ഞി എന്ന കുഗ്രാമത്തിലെ പത്തേക്കര്‍ എന്ന വീട്ടില്‍ തനിച്ചു താമസിക്കുന്ന വൃദ്ധയായ വിധവ റെബേക്കയാണ് നോവലിലെ നായിക. മാതൃഭൂമി കഥ അവാര്‍ഡ്, തോപ്പില്‍ രവി അവാര്‍ഡ് തുടങ്ങിയവ നേടിയിട്ടുള്ള രാജീവിന്റെ മറ്റു കൃതികള്‍ തമോവേദം, മറപൊരുള്‍, പ്രാണസഞ്ചാരം, നാഗഫണം, ദൈവമരത്തിലെ ഇല, പെണ്ണരശ്, കല്‍പ്രമാണം, കുഞ്ഞാലിത്തിര തുടങ്ങിയവയാണ്.
ഇതില്‍ കുഞ്ഞാലിത്തിര, നാഗഫണം, തമോവേദം, പ്രാണസഞ്ചാരം എന്നിവ സ്റ്റോറിടെലില്‍ നേരത്തേ ലഭ്യമാണ്. ചങ്ങനാശ്ശേരിയില്‍ നി്ന്നുള്ള റേഡിയോ മീഡിയ വില്ലേജില്‍ റേഡിയോ ജോക്കിയായ ശ്രീലക്ഷ്മി ജയചന്ദ്രനാണ് റെബേക്ക വായിച്ചിരിക്കുന്നത്. https://www.storytel.com/in/en/books/2293437-Rebeccaജയചന്ദ്രന്റെ ജയില്‍ അനുഭവങ്ങളുടെ പുസ്തകമായ തക്കിജ്ജ സാഹിത്യ അക്കാദമി അവാര്‍ഡും നേടിയിരുന്നു. ജയില്‍ വാസത്തിനു ശേഷമുള്ള തന്റെ ജീവിതമാണ് നാളെ ആദ്യം ഓഡിയോ പുസ്തകമായെത്തുന്ന കടല്‍നീലം. കര്‍ണാടക സംഗീതജ്ഞന്‍ കൂടിയായ രാജീവ് നായരാണ് കടല്‍നീലം വായിച്ചിരിക്കുന്നത്. Storytel link: h-ttps://www.storytel.com/in/en/books/2293483Kadalneelam
RELATED STORIES
അതുല്‍ സുഭാഷിന്റെ ആത്മഹത്യ: ഭാര്യയും അമ്മയും സഹോദരനും അറസ്റ്റില്‍
15 Dec 2024 3:48 AM GMTസിറിയയില്‍ സമാധാനപൂര്‍ണമായ അധികാര കൈമാറ്റത്തിന് പിന്തുണ പ്രഖ്യാപിച്ച്...
15 Dec 2024 3:35 AM GMTവിവാഹം കഴിഞ്ഞ് 15 ദിവസം; മലേഷ്യയില്‍ ഹണിമൂണ്‍, വീടെത്തുന്നതിന് ഏഴ്...
15 Dec 2024 2:46 AM GMTബന്ദികളെ കൊല്ലാന്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തുന്നു: അബു ഉബൈദ
15 Dec 2024 2:37 AM GMTമുസ്ലിംകള്‍ക്കെതിരേ വര്‍ഗീയ വിഷം തുപ്പിയ ജഡ്ജിയെ പിന്തുണച്ച് യോഗി
15 Dec 2024 2:31 AM GMTഇസ്രായേലിനെതിരേ സിറിയന്‍ ജനതയും ലബ്നാന്‍ ജനതയും ഐക്യപ്പെടണം:...
15 Dec 2024 2:07 AM GMT