കേരള ശാസ്ത്രപുരസ്കാരം പ്രഫ. എംഎസ് സ്വാമിനാഥനും പ്രഫ. താണു പത്മനാഭനും
കാര്ഷികമേഖലയെ ആധുനിക ശാസ്ത്രരീതികളിലൂടെ നേട്ടങ്ങളിലേയ്ക്ക് നയിച്ച ഹരിതവിപ്ലവത്തിന്റെ ആസൂത്രകനാണ് പ്രഫ. എംഎസ് സ്വാമിനാഥന്. പ്രപഞ്ചത്തിലെ വിന്യാസങ്ങളുടെ രൂപീകരണം, ഗുരുത്വാകര്ഷണം, ക്വാണ്ടം ഗുരുത്വം തുടങ്ങി ഭൗതികശാസ്ത്രത്തിന്റെ വിവിധമേഖലകളില് അറിവിന്റെ പുതിയ വാതായനങ്ങള് തുറന്നിട്ട പ്രതിഭാശാലിയാണ് പ്രഫ. താണു പത്മനാഭന്

തിരുവനന്തപുരം: ശാസ്ത്രപ്രതിഭകള്ക്ക് സംസ്ഥാനം നല്കുന്ന ഏറ്റവും വലിയ അംഗീകാരമായ കേരള ശാസ്ത്രപുരസ്കാരം ഇന്ത്യന് ശാസ്ത്രരംഗത്തെ മഹാരഥന്മാരായ പ്രഫ. എംഎസ് സ്വാമിനാഥനും, പ്രഫ. താണു പത്മനാഭനും ഇത്തവണ സമ്മാനിക്കും. ആജീവനാന്ത സംഭാവനകള് പരിഗണിച്ചാണ് രണ്ടു പേരേയും പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്. മുരടിച്ചു നിന്നിരുന്ന നമ്മുടെ കാര്ഷികമേഖലയെ ആധുനിക ശാസ്ത്രരീതികളിലൂടെ അടിമുടി പരിഷ്കരിച്ചുകൊണ്ട് നേട്ടങ്ങളിലേയ്ക്ക് നയിച്ച ഹരിതവിപ്ലവത്തിന്റെ ആസൂത്രകനാണ് പ്രഫ. എംഎസ് സ്വാമിനാഥന്.
പ്രപഞ്ചത്തിലെ വിന്യാസങ്ങളുടെ രൂപീകരണം, ഗുരുത്വാകര്ഷണം, ക്വാണ്ടം ഗുരുത്വം തുടങ്ങി ഭൗതികശാസ്ത്രത്തിന്റെ വിവിധമേഖലകളില് അറിവിന്റെ പുതിയ വാതായനങ്ങള് തുറന്നിട്ട പ്രതിഭാശാലിയാണ് പ്രഫ. താണു പത്മനാഭന്. രണ്ട് ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങിയതാണ് കേരള ശാസ്ത്ര പുരസ്കാരം. ശാസ്ത്ര സാങ്കേതിക വകുപ്പും കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്സിലും സംയുക്തമായാണ് പുരസ്കാരം നല്കുന്നതെന്ന് മുഖ്യമന്ത്രി ഫേസ് ബുക്കില് കുറിച്ചു.
RELATED STORIES
മുൻഗണനാ റേഷൻ കാർഡുകൾക്ക് ഇനി ഓൺലൈനിൽ അപേക്ഷിക്കാം
20 May 2022 6:51 PM GMTഫാഷിസത്തിനെതിരേ രാജ്യത്ത് കൂട്ടായ സഖ്യം രൂപപ്പെടണം: പോപുലര് ഫ്രണ്ട്...
20 May 2022 6:31 PM GMTപരാതികള് വ്യാപകം: യൂബറിനും ഒലയ്ക്കും ഉപഭോക്തൃസംരക്ഷണ അതോറിറ്റിയുടെ...
20 May 2022 6:08 PM GMTരാജ്യത്ത് കുരങ്ങുപനി വ്യാപനസാധ്യത: ജാഗ്രതാനിര്ദേശവുമായി കേന്ദ്ര...
20 May 2022 5:48 PM GMTആവിഷ്കാര സ്വാതന്ത്ര്യം! എന്താണത്?
20 May 2022 5:11 PM GMTകുട്ടികളുടെ സാന്നിധ്യത്തിലെ അറസ്റ്റ് കുട്ടികൾക്ക്...
20 May 2022 4:30 PM GMT