ഗിരീഷ് കര്‍ണാട് പ്രഥമ പുരസ്‌കാരം പ്രമോദ് പയ്യന്നൂരിനും രാജു എബ്രഹാമിനും

തിരുവനന്തപുരം: നാടകചലച്ചിത്രസാംസ്‌കാരിക പ്രവര്‍ത്തകന്‍ ഗിരീഷ് കര്‍ണാടിന്റെ നാമധേയത്തിലുള്ള സ്മാരക വേദിയുടെയും നാഷനല്‍ തീയേറ്ററിന്റെയും പ്രഥമ സമഗ്ര സംഭാവനാ പുരസ്‌കാരം പ്രമോദ് പയ്യന്നൂരിന്. നാടക ദൃശ്യമാധ്യമരംഗത്തെ വേറിട്ടതും, ജനകീയവുമായ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. ജീവകാരുണ്യത്തിനും സാമൂഹ്യപ്രവര്‍ത്തനത്തിനുമുള്ള അവാര്‍ഡിന് മുന്‍ എംഎല്‍എ രാജു എബ്രഹാം അര്‍ഹനായി. ഇതര പുരസ്‌കാരങ്ങള്‍ ഷാജി ഇല്ലത്ത് (ഗാനരചന), ഡോ. രാജാ വാര്യര്‍ (നാടക ഗ്രന്ഥം), വിവി പ്രകാശ് വിഗ്സ്സ് (കേശാലങ്കാരം, ചമയം), മുരളി അടാട്ട് (ഫോക് ലോര്‍). 25,000 രൂപയും, ശില്പവും, പ്രശംസാപത്രവും ചേര്‍ന്നതാണ് അവാര്‍ഡ്. ഡോ. ജോളി പുതുശ്ശേരി, ഡോ. ആര്‍ബി ജയലക്ഷ്മി, കൊടുമണ്‍ ഗോപാലകൃഷ്ണന്‍, വിനോദ് നാരായണന്‍ എന്നിവര്‍ അടങ്ങിയ ജൂറി അംഗങ്ങളാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. ആഗസ്റ്റ് ആറിന് കൊല്ലം പ്രസ്സ് ക്ലബ്ബില്‍ നടക്കുന്ന ചടങ്ങില്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.
RELATED STORIES
മുഹമ്മദ് സലാഹ് ലിവര്പൂളില് തുടരും
25 May 2022 3:56 PM GMTമിലാന് താരം ഇബ്രാഹിമോവിച്ച് ഒമ്പത് മാസം പുറത്ത്
25 May 2022 3:28 PM GMTഖത്തര് ലോകകപ്പിലേക്ക് ഇറ്റലിക്ക് സാധ്യത തെളിയുന്നു
24 May 2022 2:35 PM GMTഐഎസ്എല്ലിലേക്ക് ചുവപ്പ് ചെകുത്താന്മാര് വരുന്നു; ഈസ്റ്റ് ബംഗാള്...
24 May 2022 1:51 PM GMTജെഎസ്സി പന്ത്രണ്ടാമത് ഇന് ഹൗസ് ടൂര്ണമെന്റിന് തുടക്കം
23 May 2022 6:49 AM GMTഇറ്റാലിയന് സീരി എ കിരീടം എസി മിലാന്; നേട്ടം 11 വര്ഷങ്ങള്ക്ക് ശേഷം
22 May 2022 7:20 PM GMT