കിളിക്കൂടൊരുക്കി തൂവല്‍ ചിത്രമേള

തൃശൂര്‍ സംഗീത നാടക അക്കാദമി ഗ്ലോബല്‍ തിയറ്ററിനെ കിളിക്കൂട് മാതൃകയില്‍ ഒരുക്കിയാണ് തൂവല്‍ ചിത്രങ്ങളുടെ പ്രദര്‍ശനം. 60 ല്‍ പരം ചിത്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

കിളിക്കൂടൊരുക്കി തൂവല്‍ ചിത്രമേളതൃശൂര്‍: പ്രശസ്ത ചിത്രകാരിയും ലിംക ബുക്‌സ് പുരസ്‌കാര ജേതാവുമായ ശ്രീജ കളപ്പുരയ്ക്കലിന്റെ തൂവല്‍ ചിത്ര പ്രദര്‍ശന മേള മാര്‍ച്ച് രണ്ടിന് തുടങ്ങും. രാവിലെ 10.30ന് തൃശൂര്‍ മേയര്‍ അജിത വിജയന്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും.തൃശൂര്‍ സംഗീത നാടക അക്കാദമി ഗ്ലോബല്‍ തിയറ്ററിനെ കിളിക്കൂട് മാതൃകയില്‍ ഒരുക്കിയാണ് തൂവല്‍ ചിത്രങ്ങളുടെ പ്രദര്‍ശനം. 60 ല്‍ പരം ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള ചിത്ര പ്രദര്‍ശനം മാര്‍ച്ച് അഞ്ചിന് സമാപിക്കും.

ഉദ്ഘാടന ചടങ്ങില്‍ പ്രശസ്ത പക്ഷി നീരീക്ഷകനും വൈല്‍ഡ് ലൈഫ് ഫോട്ടോ ഗ്രാഫറുമായ ഡോ. അപര്‍ണ പുരുഷോത്തമന്‍, രാജേഷ് രാജേന്ദ്രന്‍, രതീഷ് കാര്‍ത്തികേയന്‍ സംബന്ധിക്കും.

RELATED STORIES

Share it
Top