'ലിങ്കിങ് ലീനിയേജ് ' ഫൊട്ടോ പ്രദര്‍ശനം
കാവേരി നദിക്കരയില്‍ സ്ഥിതി ചെയ്തിരുന്ന പുക്കാര്‍ എന്ന പ്രദേശത്തെ സംഘകാലത്തില്‍ കാവേരിപൂംപട്ടണം എന്നാണ് അറിയപ്പെട്ടിരുന്നത്. ഈ പ്രദേശത്ത് വിദേശീയരുമായി നടന്നിരുന്ന സാംസ്‌കാരിക കൈമാറ്റങ്ങളെ അടയാളപ്പെടുത്താനാണ് ഫൊട്ടോ പ്രദര്‍ശനം.

തൃശൂര്‍: സംഘകാല ചരിത്രങ്ങളില്‍ പ്രതിപാദിക്കുന്ന ചിത്രങ്ങളുമായി പ്രശസ്ത ഫൊട്ടോഗ്രാഫര്‍ അബുള്‍ കലാം ആസാദിന്റെ ഫൊട്ടോ പ്രദര്‍ശനം തൃശൂരില്‍ നടന്നു. തമിഴ്‌നാട്ടിലെ നാഗപട്ടണം ജില്ലയിലെ പുക്കാര്‍ എന്ന സ്ഥലത്തെ ജീവിതമാണ് അബുള്‍ കലാം ആസാദ് ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത്. മൂന്ന് ദിവസം നീണ്ടു നിന്ന പ്രദര്‍ശനം വെള്ളിയാഴ്ച്ച ചെണ്ട വിദ്വാന്‍ പെരുവനം കുട്ടന്‍ മാരാരാണ് ഉദ്ഘാടനം ചെയ്തത്.
കാവേരി നദിക്കരയില്‍ സ്ഥിതി ചെയ്തിരുന്ന പുക്കാര്‍ എന്ന പ്രദേശത്തെ സംഘകാലത്തില്‍ കാവേരിപൂംപട്ടണം എന്നാണ് അറിയപ്പെട്ടിരുന്നത്. ഈ പ്രദേശത്ത് വിദേശീയരുമായി നടന്നിരുന്ന സാംസ്‌കാരിക കൈമാറ്റങ്ങളെ അടയാളപ്പെടുത്താനാണ് ഫൊട്ടോ പ്രദര്‍ശനം കൊണ്ട് ഉദേശിച്ചത് എന്നാണ് അബുള്‍ കലം ആസാദ് വ്യക്തമാക്കുന്നത്. 'സ്‌റ്റോറി ഓഫ് ലവ്,' 'ഡിസയര്‍ ആന്‍ഡ് അഗണി' എന്നീ ഫൊട്ടോ സീരിസിന് ശേഷം പ്രദര്‍ശിപ്പിക്കുന്നതാണ് 'മെന്‍ ഓഫ് പുക്കാര്‍.'
RELATED STORIES
ബില്‍ക്കിസ് ബാനു കേസില്‍ പ്രതികളെ വിട്ടയച്ച നടപടിക്കെതിരേ സുപ്രിം...
27 March 2023 3:56 PM GMTസംവരണം: കര്‍ണാടകയില്‍ സംഘര്‍ഷം, യെദ്യൂരപ്പയുടെ വീടാക്രമിച്ചു
27 March 2023 2:42 PM GMTകൈക്കൂലി: കര്‍ണാടകയില്‍ ബിജെപി എംഎല്‍എ മദല്‍ വിരൂപാക്ഷപ്പ അറസ്റ്റില്‍
27 March 2023 2:39 PM GMTലോക്സഭയില്‍ അയോഗ്യനാക്കിയതിനു പിന്നാലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്‍...
27 March 2023 1:01 PM GMTലോക്സഭ തിരഞ്ഞെടുപ്പില്‍ സിപിഎം വിശാല സഖ്യത്തിനില്ലെന്ന് യെച്ചൂരി
27 March 2023 12:48 PM GMTജാമ്യവ്യവസ്ഥയില്‍ ഇളവ്: മഅ്ദനിയുടെ ഹരജി സുപ്രിംകോടതി ഏപ്രില്‍ 13ലേക്ക് ...
27 March 2023 12:11 PM GMT