സന്നിധാനത്ത് കാര്യങ്ങള്‍ നിയന്ത്രണത്തിലാക്കാന്‍ സിപിഎം ദിവസവേതനക്കാരെ നിയമിക്കുന്നുശബരിമല: മണ്ഡല മകരവിളക്കു കാലത്തേക്ക് സന്നിധാനത്തു ദിവസ വേതനക്കാരെ നിയമിച്ച് നിയന്ത്രണം ഉറപ്പാക്കാന്‍ സിപിഎം നീക്കമെന്ന് റിപോര്‍ട്ടുകള്‍. സന്നിധാനത്തും നിലയ്ക്കലുമായി ദേവസ്വം ബോര്‍ഡ് നിയമിക്കുന്ന 1650 പേര്‍ പൂര്‍ണമായും സിപിഎം പ്രവര്‍ത്തകര്‍ ആകണമെന്നു ദേവസ്വം ബോര്‍ഡിനു സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയെന്നാണ് പുറത്തു വരുന്ന വിവരം.
യുവതീ പ്രവേശം സംബന്ധിച്ച കോടതി വിധിയെത്തുടര്‍ന്നുള്ള സാഹചര്യത്തില്‍ മണ്ഡലകാലത്ത് കാര്യങ്ങള്‍ പൂര്‍ണമായും പാര്‍ട്ടി നിയന്ത്രണത്തിലാക്കിയില്ലെങ്കില്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങള്‍ മുന്‍നിറുത്തിയാണ് ഇത്തരമൊരു നീക്കമെന്നാണ് കരുതപ്പെടുന്നത്.

RELATED STORIES

Share it
Top