പശുവിന്റെ കുത്തേറ്റ് ബിജെപി എംപി ഗുരുതരാവസ്ഥയില്‍അഹമ്മദാബാദ്: പശുവിന്റെ കുത്തേറ്റ് ഗുരുതരാവസ്ഥയിലായ ബിജെപി എംപിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലീലാധര്‍ വഗേല(84)യാണ് വാരിയെല്ലുകളൊടിഞ്ഞ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നത്. ഗുജറാത്തിലെ പഠാനില്‍ നിന്നുള്ള എംപിയാണ് ഇദ്ദേഹം. സെക്ടര്‍ 21ല്‍ തന്റെ വസതിക്കു പുറത്തുവച്ചാണ് വഗേലയ്ക്ക് തെരുവില്‍ അലഞ്ഞുനടക്കുന്ന പശുവിന്റെ കുത്തേറ്റത്. വാരിയെല്ലിനും തലയ്ക്കും ഗുരുതര പരിക്കേറ്റ വഗേല അപ്പോളോ ആശുപത്രിയിലാണ്. ലീലാധര്‍ വഗേല കുറച്ച് ദിവസങ്ങള്‍ ആശുപത്രിയില്‍ കഴിയേണ്ടിവരുമെന്ന് അദ്ദേഹത്തിന്റെ മകന്‍ ഹര്‍ഷദ് പറഞ്ഞു. ശനിയാഴ്ച്ച ഉച്ചതിരിഞ്ഞ് 3.30നാണ് സംഭവം. തെരുവില്‍ അലഞ്ഞുനടക്കുകയായിരുന്ന പശു എംപിയെ കുത്തുകയായിരുന്നു. നിലത്ത് വീണ അദ്ദേഹത്തെ അതുവഴി പോയവരാണ് ആശുപത്രിയിലെത്തിച്ചത്. ലോക്‌സഭയിലേക്കു തിരഞ്ഞെടുക്കുന്നതിനു മുമ്പ് വഗേല ഗുജറാത്തിലെ കാബിനറ്റ് മന്ത്രിയായിരുന്നു.

RELATED STORIES

Share it
Top