ചിത്താരി ഹംസ മുസ്ലിയാര്‍ അന്തരിച്ചുമലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ (കാന്തപുരം) ട്രഷററും സുന്നി വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറിയുമായ കെ.പി ഹംസ മുസ്‌ലിയാര്‍ ചിത്താരി (79) അന്തരിച്ചു. തളിപ്പറമ്പിലെ വസതിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് വൈകീട്ട് നാല് മണിക്ക് തളിപ്പറമ്പ് നാടുകാണി അല്‍ മഖറില്‍.
സമസ്തയുടെ നേത്യത്വത്തിലുള്ള തളിപ്പറമ്പിലെ ജൂനിയര്‍ കോളജിന്റെയും, കാസര്‍ഗോസ് ജാമിഅ സഅദിയ്യയുടെയും, തളിപ്പറമ്പ് അല്‍മഖര്‍റിന്റെയും സ്ഥാപനത്തിന്റെ നേതൃനിരയില്‍ പ്രവര്‍ത്തിച്ചു. 1995 വരെ സഅദിയ്യയുടെ ജനറല്‍ സെകൂട്ടറിയായിരുന്നു. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ രൂപവത്ക്യതമായപ്പോള്‍ സുന്നി യൂത്ത് ഓര്‍ഗനൈസേഷന്റെ അഖിലേന്ത്യാ പ്രസിഡണ്ടായിരുന്നു.

വടക്കന്‍ കേരളത്തിലെ സുന്നത്ത് ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങളെ ആവേശത്തോടെ മുന്നോട്ട് കൊണ്ടുപോയ ഇദ്ദേഹം സുന്നത്ത് ജമാഅത്തിന്റെ പ്രവര്‍ത്തകര്‍ക്ക് എന്നും അവേശമായിരുന്നുവെന്ന് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

കയ്യം സ്വദേശി സൈനബ ഹജ്ജുമ്മയാണ് ഭാര്യ. 11 മക്കളുണ്ട്.

RELATED STORIES

Share it
Top