വിദ്യാര്‍ഥിയില്‍ നിന്നും കഞ്ചാവ് പിടിച്ചെടുത്തു; അധ്യാപികക്ക് വധഭീഷണിചാവക്കാട്: സ്‌കൂളിലേക്ക് ഒമ്പതാം ക്ലാസുകാരന്‍ കൊണ്ടുവന്ന ബാഗ് പരിശോധിച്ചപ്പോള്‍ കണ്ടത് കഞ്ചാവ് പൊതികളും കഞ്ചാവ് വലിക്കുന്നതിന് ഉപയോഗിക്കുന്ന വസ്തുക്കളും. പൂട്ടും താക്കോലുമിട്ട ബാഗ് പരിശോധിച്ച അധ്യാപികക്ക് കഞ്ചാവ് സംഘത്തിന്റെ വധഭീഷണി. സ്‌കൂള്‍ അധികൃതരും അധ്യാപികയും ചാവക്കാട് പോലിസില്‍ പരാതി നല്‍കി. മേഖലയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. സ്‌കൂളിലേക്ക് ഒരു വിദ്യാര്‍ഥി കൊണ്ടു വന്ന ബാഗ് പൂട്ടു താക്കോലും ഉപയോഗിച്ച് പൂട്ടിയത് ശ്രദ്ധയില്‍പ്പെട്ട അധ്യാപിക ബാഗ് തുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും വിദ്യാര്‍ഥി ഇതിനു തയ്യാറായില്ല. ഇതോടെ അധ്യാപിക തന്നെ തുറന്നു നോക്കിയപ്പോഴാണ് കഞ്ചാവ് പൊതികളും ഇത് വലിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണവും കണ്ടത്. ഉടന്‍ തന്നെ വിവരം പ്രധാനധ്യാപകനെ വിവരം അറിയിച്ചു. വിദ്യാര്‍ഥിയെ ചോദ്യം ചെയ്തപ്പോള്‍ നാട്ടിലെ ക്ലബ്ബില്‍ നിന്നും ലഭിച്ചതെന്നായിരുന്നു മറുപടി പറഞ്ഞത്. പിന്നീട് വൈകുന്നേരം അധ്യാപിക ബസ് സ്‌റ്റോപ്പില്‍ ബസ് കത്തു നില്‍ക്കവെ രണ്ടംഗ സംഘം മുഖം മറച്ചെത്തി വധ ഭീഷണി മുഴക്കുകയായിരുന്നു. മേഖലയിലെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് വന്‍ കഞ്ചാവ് വിതരണസംഘമാണ് പ്രവര്‍ത്തിക്കുന്നത്.
afsal ph aph

afsal ph aph

Our Contributor help bring you the latest article around you


RELATED STORIES

Share it
Top