- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴ്‌സില്‍ നിന്ന് പിന്‍വാങ്ങിയാല്‍ ഫീസ് തിരികെ കിട്ടുമോ?; രേഖകള്‍ പിടിച്ചു വയ്ക്കാമോ ?
അണ്ടര്‍ ഗ്രാജ്വേഷന്‍(ബിരുദം), പോസ്റ്റ് ഗ്രാജ്വുവേഷന്‍(ബിരുദാനന്തര ബിരുദം), റിസര്‍ച്ച് പ്രോഗ്രാമുകള്‍ എന്നിവയ്ക്ക് ഈ നിര്‍ദേശങ്ങള്‍ ബാധകമാണ്

കോഴിക്കോട്: കോഴ്‌സ് തങ്ങള്‍ക്കു ചേരില്ലെന്നു മനസ്സിലായാലും മിക്ക വിദ്യാര്‍ഥികള്‍ക്കും ആശങ്കയുണ്ടാക്കുന്നതാണ് ഫീസ് സംബന്ധിച്ച ആശയക്കുഴപ്പം. കോഴ്‌സില്‍ നിന്ന് പിന്‍വാങ്ങിയാല്‍ ഫീസ് തിരികെ കിട്ടുമോ?; രേഖകള്‍ പിടിച്ചു വയ്ക്കാമോ ? എന്നാണ് പലരുടെയും ആശങ്ക. എന്നാല്‍ ഇതിനു വിപുലമായ സംവിധാനമാണ് ഉള്ളത്. വിദ്യാര്‍ഥികളുടെ പരാതി പരിഹരിക്കാന്‍ സര്‍വകലാശാലകളില്‍ യുജിസി പരാതി പരിഹാര സംവിധാനം 2012 മുതല്‍ നിലവിലുണ്ട്. വിവിധ കോഴ്‌സുകളില്‍ ഫീസ് തിരികെ ലഭിക്കുന്ന കാര്യങ്ങള്‍ സംബന്ധിച്ചും അസ്സല്‍ രേഖകള്‍ കോളജുകളില്‍ പിടിച്ചുവയ്ക്കുന്ന വിഷയത്തിലും യുജിസി 2018 ഒക്ടോബര്‍ മാസത്തില്‍ തന്നെ വിജ്ഞാപനം ഇറക്കിയിട്ടുണ്ട്.
കോഴ്‌സുകളില്‍ നിന്ന് പിന്‍വാങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് മടക്കി നല്‍കന്നതു സംബന്ധിച്ചും ശേഷിക്കുന്ന ഫീസ് അടയ്ക്കാത്ത സാഹചര്യങ്ങളില്‍ അവരുടെ അസ്സല്‍ രേഖകള്‍ പടിച്ചുവയ്ക്കുന്നതു സംബന്ധിച്ചും നിലവിലുള്ള പരാതികള്‍ പരിഹരിക്കുന്നതിനാണ് 1956ലെ യുജിസി വകുപ്പ് 12(ഡി), വകുപ്പ് 12 (ജെ) അനുസരിച്ച് നോട്ടിഫിക്കേഷന്‍ പുറത്തിറക്കിയിട്ടുള്ളത്.
ഏതൊക്കെ സാഹചര്യങ്ങളിലാണ് പ്രത്യേക നിര്‍ദേശങ്ങള്‍ ഉള്ളത്?
1. വിദ്യാര്‍ഥി കോഴ്‌സില്‍നിന്ന് പിന്‍വാങ്ങുന്നപക്ഷം ഫീസ് തിരികെ നല്‍കണം.
2. അസല്‍ രേഖകളും മറ്റു രേഖകളും പിടിച്ചു വയ്ക്കുന്നത് ഒഴിവാക്കണം.
അണ്ടര്‍ ഗ്രാജ്വേഷന്‍(ബിരുദം), പോസ്റ്റ് ഗ്രാജ്വുവേഷന്‍(ബിരുദാനന്തര ബിരുദം), റിസര്‍ച്ച് പ്രോഗ്രാമുകള്‍ എന്നിവയ്ക്ക് ഈ നിര്‍ദേശങ്ങള്‍ ബാധകമാണ്. യൂനിവേഴ്‌സിറ്റിയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള എല്ലാ കോളജുകള്‍ക്കും അവരുമായി ബന്ധമുള്ള എല്ലാ സ്ഥപാനങ്ങള്‍ക്കും ഇക്കാര്യങ്ങള്‍ ബാധകമാണ്.
എങ്ങനെയാണ് ഫീസ് മടക്കി നല്‍കുന്നത് ?
പ്രവേശനത്തിനുള്ള അവസാന തിയ്യതിക്കുമുമ്പ് 15 ദിവസമോ അതിനുമുമ്പോ പിന്‍മാറുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 100 ശതമാനം ഫീസ് മടക്കി നല്‍കണം.
അവസാന നോട്ടിഫിക്കേഷന് 15 ദിവസത്തിനുള്ളില്‍ പിന്‍വാങ്ങുന്ന വിദ്യാര്‍ത്ഥിക്ക് 90 ശതമാനം ഫീസ് മടക്കി നല്‍കണം.
അവസാന തിയ്യതിക്കുശേഷം 15 ദിവസത്തിനുള്ളില്‍ പിന്‍വാങ്ങുന്ന വിദ്യാര്‍ത്ഥിക്ക് 80 ശതമാനം ഫീസും, അവസാന തിയ്യതിക്കുശേഷം 15 ദിവസത്തിനും 30 ദിവസത്തിനും ഇടയ്ക്ക് പിന്‍വാങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 50 ശതമാനം ഫീസും തിരികെ നല്‍കണം.
പ്രവേശനത്തിനുള്ള അവസാന 30 ദിവസത്തിനുശേഷം പിന്‍വാങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് മടക്കി കൊടുക്കേണ്ടതില്ല.
കോഴ്സിൽ നിന്ന് പിൻവാങ്ങിയാൽ ഫീ തിരികെ കിട്ടുമോ? രേഖകൾ പിടിച്ചു വയ്ക്കാമോ ?...
Posted by niyamadarsi നിയമദർശി on Thursday, 22 April 2021
Will the fee be refunded if I withdraw from the course ?; Can documents be retained?
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















