Career

പിജി ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്‌സ് ആന്റ് സെക്യൂരിറ്റി; അപേക്ഷാ തിയ്യതി ജൂലൈ 12 വരെ നീട്ടി

പിജി ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്‌സ് ആന്റ് സെക്യൂരിറ്റി; അപേക്ഷാ തിയ്യതി ജൂലൈ 12 വരെ നീട്ടി
X

പത്തനംതിട്ട: കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കല്ലൂപ്പാറ എന്‍ജിനീയറിങ് കോളജില്‍ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത പിജി ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്‌സ് ആന്റ് സെക്യൂരിറ്റി റെഗുലര്‍/പാര്‍ട്ട് ടൈം കോഴ്‌സിന് അപേക്ഷിക്കാനുള്ള തിയ്യതി ജൂലൈ 12 വരെ ദീര്‍ഘിപ്പിച്ചു. ബിടെക്, എംടെക്, ഡിഗ്രി, എംസിഎ, ബിഎസ്‌സി കംപ്യൂട്ടര്‍ സയന്‍സ്, ബിസിഎ യോഗ്യതയുള്ളവര്‍ക്കും അവസാനവര്‍ഷ പരീക്ഷ എഴുതിയിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.

പ്രായപരിധി 50 വയസ്. അവസാന സെമസ്റ്റര്‍/വര്‍ഷം വരെയുള്ള പരീക്ഷയുടെ ഒറിജിനല്‍ മാര്‍ക്ക് ലിസ്റ്റുകള്‍ പ്രവേശന തിയ്യതിയില്‍ അപേക്ഷകര്‍ ഹാജരാക്കണം. ജനറല്‍ വിഭാഗത്തിന് 150 രൂപയും സംവരണ വിഭാഗക്കാര്‍ക്ക് 100 രൂപയുമാണ് അപേക്ഷാ ഫീസ്. അപേക്ഷാഫീസ് ഡിഡി ആയോ ഓണ്‍ലൈന്‍ പേയ്‌മെന്റ് മുഖേനയോ നല്‍കാം. താല്‍പര്യമുള്ളവര്‍ പ്രിന്‍സിപ്പല്‍, കോളജ് ഓഫ് എന്‍ജിനീയറിങ്, കല്ലൂപ്പാറ, കടമന്‍കുളം പിഒ തിരുവല്ല-689583 എന്ന വിലാസത്തില്‍ ജൂണ്‍ 15നകം അപേക്ഷകള്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447402630, 04692677890, 2678983, 8547005034. വെബ്‌സൈറ്റുകള്‍: www.ihrd.ac.in, www.cek.ac.in

Next Story

RELATED STORIES

Share it