- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നിയുക്തി 2022 മെഗാ ജോബ് ഫെയര് നവംബര് 12 ന്

കൊച്ചി: എറണാകുളം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, എംപ്ലോബിലിറ്റി സെന്റര് എന്നിവയുടെ സംയുക്താഭിമുഖ്യത്തില് സംഘടിപ്പിക്കുന്ന നിയുക്തി 2022 മെഗാ ജോബ് ഫെയര് നവംബര് 12ന് രാവിലെ ഒമ്പത് മുതല് വൈകീട്ട് അഞ്ച് വരെ കളമശ്ശേരി സെന്റ്.പോള്സ് കോളജില് നടക്കും. മന്ത്രി പി രാജീവ് ജോബ് ഫെയര് ഉദ്ഘാടനം ചെയ്യും. എന്ജിനീയറിങ് ടെക്നോളജി, ഐടി, ആരോഗ്യം, ഓട്ടോമൊബൈല്, വിദ്യാഭ്യാസം, ടെക്സ്റ്റൈല് സെയില്സ് ആന്റ് മാര്ക്കറ്റിങ് തുടങ്ങിയ വിഭാഗങ്ങളില് നിന്നും നൂറിലധികം പ്രമുഖ സ്ഥാപനങ്ങള് പരിപാടിയില് പങ്കെടുക്കും.
എസ്എസ്എല്സി, ബിരുദം, ബിരുദാനന്തര ബിരുദം, പാരാമെഡിക്കല്, ഐടിഐ, ഡിപ്ലോമ, ബിടെക് തുടങ്ങിയ യോഗ്യതയുള്ളവര്ക്ക് മേളയില് പങ്കെടുക്കാം. പ്രവൃത്തിപരിചയമുള്ളവര്ക്കും ഇല്ലാത്തവര്ക്കും ഒരുപോലെ അവസരം ലഭിക്കും. മെഗാ ജോബ് ഫെയറില് പങ്കെടുക്കുന്നതിനായി ഉദ്യോഗാര്ഥികള് www.jobfest.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന രജിസ്റ്റര് ചെയ്യണം. രജിസ്ട്രേഷന്, പങ്കാളിത്തം എന്നിവ സൗജന്യമാണ്. പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷന് കാര്യങ്ങള്ക്കായി ഉദ്യോഗാര്ത്ഥികള്ക്ക് എംപ്ലോയബിലിറ്റി സെന്ററില് പ്രവര്ത്തിക്കുന്ന ഹെല്പ്പ് ഡെസ്കിന്റെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. ഹൈബി ഈഡന് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ കലക്ടര് ഡോ. രേണു രാജ്, കളമശ്ശേരി നഗരസഭാ അധ്യക്ഷ സീമാ കണ്ണന് തുടങ്ങിയവര് പങ്കെടുക്കും.
RELATED STORIES
തെക്കന് ജില്ലകളില് കടലാക്രമണത്തിന് സാധ്യത; വടക്കന് കേരളത്തില് മഴ...
19 July 2025 2:35 AM GMTമിഥുൻ മോനെ അവസാനമായി കാണാൻ അമ്മ ഇന്ന് എത്തും
19 July 2025 2:26 AM GMTവടുതലയില് ദമ്പതികളെ തീ കൊളുത്തി പ്രതി ആത്മഹത്യ ചെയ്തു
18 July 2025 5:53 PM GMTചര്ച്ച പരാജയപ്പെട്ടാല് ഭാഗിക ഫോര്മുലകളിലേക്ക് മടങ്ങില്ല: അബൂ ഉബൈദ
18 July 2025 5:13 PM GMTഇവാഞ്ചലിക്കല് ക്രിസ്ത്യാനികള്ക്ക് വിസ നല്കാതെ ഇസ്രായേല്; ബന്ധം...
18 July 2025 4:46 PM GMTവ്യാജ സിം കാര്ഡ് കേസില് രൂപേഷിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ച്...
18 July 2025 4:18 PM GMT