Job

മെഗാ ജോബ് ഫെയര്‍ ജീവിക- 2022: ശനിയും ഞായറും തൃക്കാക്കര ഭാരത് മാതാ കോളജില്‍

മെഗാ ജോബ് ഫെയര്‍ ജീവിക- 2022: ശനിയും ഞായറും തൃക്കാക്കര ഭാരത് മാതാ കോളജില്‍
X

കൊച്ചി: എറണാകുളം ജില്ലാ ഭരണകൂടം സംഘടിപ്പിക്കുന്ന മെഗാ ജോബ് ഫെയര്‍ ജീവിക- 2022 ശനിയും ഞായറും (ജനുവരി 8, 9) നടക്കും. തൃക്കാക്കര ഭാരത് മാതാ കോളജില്‍ നടക്കുന്ന ജോബ് ഫെയര്‍ ശനി രാവിലെ 10 ന് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡന്‍ എംപി അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ വികസന കമ്മീഷണര്‍ എ ഷിബു, കെയ്‌സ് മാനേജിങ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍ അനിത ഏല്യാസ് എന്നിവര്‍ പങ്കെടുക്കും. 54 സ്ഥാപനങ്ങളാണ് ഫെയറില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

2300 ഒഴിവുകളും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. 6918 അപേക്ഷകരില്‍നിന്നും 4984 ഉദ്യോഗാര്‍ഥികളെ മേളയിലേക്കു തിരഞ്ഞെടുത്തു. ഉദ്യോഗാര്‍ഥികള്‍ അറിയിപ്പിലുള്ള നിശ്ചിത സമയത്തുതന്നെ കമ്പനി പ്രതിനിധികള്‍ക്കു മുമ്പില്‍ ഹാജരായി അഭിമുഖത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ പ്ലാനിങ് ഓഫിസര്‍ അറിയിച്ചു. ജില്ലാഭരണകൂടം, ജില്ലാ പ്ലാനിങ് ഓഫാസ്, ജില്ലാ നൈപുണ്യവികസന കമ്മിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സിന്റെ മേല്‍നോട്ടത്തിലാണ് മേള സംഘടിപ്പിക്കുന്നത്.

Next Story

RELATED STORIES

Share it