Job

അവസരങ്ങളുടെ പുതുവര്‍ഷവുമായി ഇന്ത്യന്‍ റെയില്‍വേ

ഇതില്‍ 6910 എണ്ണം അപ്രന്റിസ്ഷിപ്പിനുള്ളതാണ്. കായികതാരങ്ങള്‍,ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നിവയാണ് ഒഴിവുള്ള മറ്റ് തസ്തികകള്‍. എസ്എസ്എല്‍സി(50%)യും ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐയുമാണ് അപ്രന്റിസ്ഷിപ്പിനുള്ള യോഗ്യത.

അവസരങ്ങളുടെ പുതുവര്‍ഷവുമായി ഇന്ത്യന്‍ റെയില്‍വേ
X

വിവിധ സോണുകളിലായി നിരവധി അവസരങ്ങളുമായി ഇന്ത്യന്‍ റെയില്‍വേ. ആകെ 7030 അവസരങ്ങളാണ് ഉള്ളത്. ഇതില്‍ 6910 എണ്ണം അപ്രന്റിസ്ഷിപ്പിനുള്ളതാണ്. കായികതാരങ്ങള്‍,ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നിവയാണ് ഒഴിവുള്ള മറ്റ് തസ്തികകള്‍. എസ്എസ്എല്‍സി(50%)യും ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐയുമാണ് അപ്രന്റിസ്ഷിപ്പിനുള്ള യോഗ്യത.

സൗത്ത് വെസ്‌റ്റേണ്‍ റെയില്‍വേ

അപ്രന്റിസുമാരുടെ 963 ഒഴിവുണ്ട്. ഫിറ്റര്‍, ടര്‍ണര്‍, മെഷിനിസ്റ്റ്, വെല്‍ഡര്‍, ഇലക്ട്രീഷ്യന്‍, റഫ്രിജറേഷന്‍ ആന്‍ഡ് എ.സി. മെക്കാനിക്ക്, പ്രോഗ്രാമിങ് ആന്‍ഡ് സിസ്റ്റം അഡ്മിനിസ്‌ട്രേഷന്‍ അസിസ്റ്റന്റ്, പെയിന്റര്‍, കാര്‍പ്പെന്റര്‍ തുടങ്ങിയ ട്രേഡുകളിലാണ് അവസരം. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാനതിയ്യതി: ജനുവരി 16. വെബ്‌സൈറ്റ്: www.rrchubli.in

വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ

160 അപ്രന്റിസ് ഒഴിവുണ്ട്. ഫിറ്റര്‍, വെല്‍ഡര്‍ (ഗ്യാസ് ആന്‍ഡ് ഇലക്ട്രിക്), പെയിന്റര്‍, മെഷിനിസ്റ്റ് ട്രേഡുകളിലാണ് ഒഴിവ്. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാനതിയ്യതി: ഡിസംബര്‍ 31. വെബ്‌സൈറ്റ്: www.wcr.indianrailways.gov.in

സെന്‍ട്രല്‍ റെയില്‍വേ

ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ 78 ഒഴിവാണുള്ളത്. യോഗ്യത: കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍സ്/ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദം. അപേക്ഷ സ്വീകരിക്കുന്ന അവസാനതിയ്യതി ജനുവരി 11. വെബ്‌സൈറ്റ്: www.cr.indianrailways.gov.in

നോര്‍ത്ത്, സൗത്ത് റെയില്‍വേ

21 വീതം കായികതാരങ്ങളുടെ ഒഴിവുള്ളത്. സതേണ്‍ റെയില്‍വേയില്‍ ജനുവരി 14 വരെയും നോര്‍ത്തേണ്‍ റെയില്‍വേയില്‍ ജനുവരി 18 വരെയും അപേക്ഷിക്കാം. വെബ്‌സൈറ്റ്: wwws.r.indianrailways.gov.in, www.rrcnr.org

വെസ്‌റ്റേണ്‍ റെയില്‍വേ

3553 അപ്രന്റിസ് ഒഴിവാണുള്ളത്. ഫിറ്റര്‍, വെല്‍ഡര്‍ (ഗ്യാസ്/ ഇലക്ട്രിക്ക്), ടര്‍ണര്‍, മെഷിനിസ്റ്റ്, കാര്‍െപ്പന്റര്‍, പെയിന്റര്‍ (ജനറല്‍), മെക്കാനിക്ക് (ഡീസല്‍), മെക്കാനിക്ക് (മോട്ടോര്‍ വെഹിക്കിള്‍), പ്രോഗ്രാമിങ് ആന്‍ഡ് സിസ്റ്റം അഡ്മിനിസ്‌ട്രേഷന്‍ അസിസ്റ്റന്റ് എന്നീ ട്രേഡുകളിലാണ് അവസരം. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാനതിയ്യതി: ജനുവരി 9. വെബ്‌സൈറ്റ്: www.rrcwr.com

ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ

2234 അപ്രന്റിസ് ഒഴിവുണ്ട്. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാനതിയ്യതി: ജനുവരി 10. വെബ്‌സൈറ്റ്: www.rrcecr.gov.in



Next Story

RELATED STORIES

Share it