എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷിനില്‍ ഒഴിവ്

കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനു(ഇഎസ്‌ഐസി)കീഴിലെ ആശുപത്രികളിലും ഡിസ്‌പെന്‍സറികളിലുമായുള്ള 1995 ഒഴിവിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.

എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷിനില്‍ ഒഴിവ്

കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനു(ഇഎസ്‌ഐസി)കീഴിലെ ആശുപത്രികളിലും ഡിസ്‌പെന്‍സറികളിലുമായുള്ള 1995 ഒഴിവിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. കേരളം ഉള്‍പ്പെടെ 20 റീജ്യണുകളിലായാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നോര്‍ത്ത് ഈസ്റ്റ്: 56, ബിഹാര്‍: 151, ഛത്തീസ്ഗഢ്: 33, ഹരിയാണ: 12, ഹിമാചല്‍പ്രദേശ്: 27, കേരളം: 13, ജമ്മു കശ്മീര്‍: 19, ഒഡിഷ: 53, പഞ്ചാബ്: 58, തെലങ്കാന: 185, ഉത്തര്‍പ്രദേശ്: 224, ഗുജറാത്ത്: 210, മധ്യപ്രദേശ്: 106, മഹാരാഷ്ട്ര: 159, രാജസ്ഥാന്‍: 121, തമിഴ്‌നാട്: 111, ഉത്തരാഖണ്ഡ്: 3, പശ്ചിമബംഗാള്‍: 97, ഡല്‍ഹി: 306, ജാര്‍ഖണ്ഡ്: 51 എന്നിങ്ങനെയാണ് ഒഴിവുകള്‍.

പാരാമെഡിക്കല്‍ വിഭാഗത്തില്‍ 662 ഒഴിവുകളും സ്റ്റാഫ് നഴ്‌സ് തസ്തികയില്‍ 1320 ഒഴിവുകളുമാണുള്ളത്.

സ്റ്റാഫ് നഴ്‌സിനുള്ള യോഗ്യത: ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ്‌വൈഫ് ഡിപ്ലോമ/ തത്തുല്യം, നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ വേണം. പ്രായം: 37 കവിയരുത്. അപേക്ഷിക്കേണ്ട അവസാനതിയ്യതി: ജനുവരി 21. വെബ്‌സൈറ്റ്: www.esic.nic.in


jasir pailippuram

jasir pailippuram

Our Contributor help bring you the latest article around you


RELATED STORIES

Share it
Top