- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സിജി സി-സര്‍ക്കിള്‍ സൗജന്യ ഓണ്‍ലൈന്‍ പരിശീലനോദ്ഘാടനം ഇന്ന്

കണ്ണൂര്‍: മല്‍സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി സിജി കണ്ണൂര്‍ ജില്ലാ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സി-സര്‍ക്കിള്‍ പ്രൊജക്റ്റ് ഇന്ന് ഉദ്ഘാടനം ചെയ്യും. തൊഴിലന്വേഷകര്‍ക്ക് പ്രത്യേകിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ മേഖലയില്‍ കരിയര്‍ കണ്ടെത്താന്‍ ശ്രമിക്കുന്നവര്‍ക്കായി ഡിജിറ്റല്‍ സേവനങ്ങള്‍ ഉപയോഗിച്ച് സൗജന്യ ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നതിനുള്ള പദ്ധതിയാണിത്. സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ഇന്ത്യ(സിജി) കണ്ണൂര്‍ ജില്ലാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ വിവിധ യൂനിറ്റുകളില്‍ ആരംഭിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം 16 ന് വെള്ളിയാഴ്ച രാത്രി 8നു സിവില്‍ സര്‍വീസ് റാങ്ക് ജേതാവും ഇന്ത്യ ഗവണ്മെന്റ് വിദേശകാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറിയുമായ മുഹമ്മദ് ജലീല്‍ ഐഎഫ്എസ് നിര്‍വഹിക്കും. അന്തര്‍ദേശീയ ട്രെയിനര്‍ ബക്കര്‍ കൊയിലാണ്ടി നയിക്കുന്ന മൈന്‍ഡ് മാസ്ടറി ക്ലാസുണ്ടായിരിക്കും. സിജി സംസ്ഥാന സെക്രട്ടറി ഡോ. ഇസെഡ് എ അഷ്റഫ് മുഖ്യാതിഥിയാവും. സിജി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് റമീസ് പാറാല്‍ അധ്യക്ഷത വഹിക്കും.
ഉദ്യോഗാര്‍ഥികളുടെ മത്സരക്ഷമത വര്‍ധിപ്പിക്കുന്ന പരിശീലന പരിപാടികള്‍ നടത്തുക, മല്‍സര പരീക്ഷയ്ക്കു തയ്യാറാക്കുക, എല്ലാ മല്‍സരപരീക്ഷയുടെയും നോട്ടിഫിക്കേഷന്‍ അറിയിക്കുക തുടങ്ങിയ സേവനങ്ങളാണ് സി സര്‍ക്കിള്‍വഴി ലഭ്യമാക്കുക. സൂം പ്ലാറ്റ്‌ഫോമില്‍ നടക്കുന്ന ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കുന്നതിന് ഇതോടൊപ്പമുള്ള ലിങ്ക് ഉപയോഗിക്കുക. വേേു:െ//ൗ0െ2ംലയ.്വീീാ.ൗ/െഷ/82892826368 മീറ്റിംഗ് ഐ ഡി: 828 9282 6368
വിശദ വിവരങ്ങള്‍ക്ക്: സി ഫോര്‍ സി ജില്ലാ ഡയറക്ടര്‍ എന്‍ജിനീയര്‍ ശംസുദ്ദീന്‍(9840161777), സി- സര്‍ക്കിള്‍ ജില്ലാ കോ-ഓഡിനേറ്റര്‍ ആഷിദ് പുഴക്കല്‍(8547070858) എന്നിവരുമായി ബന്ധപ്പെടണമെന്ന് സിജി ജില്ലാ സെക്രട്ടറി പി കെ ശരീഫ് അറിയിച്ചു.
CIGI C-Circle Free Online Training Launch Today
RELATED STORIES
ഉമാതോമസ് ആശുപത്രി വിട്ടു; അല്ഭുദകരമായ രക്ഷപ്പെടലെന്ന് ഡോക്ടര്മാര്
13 Feb 2025 1:32 PM GMT64 മോഷണക്കേസുകളിലെ പ്രതി 49 താക്കോലുകളുമായി പിടിയില്
13 Feb 2025 1:13 PM GMTകിഫ്ബി റോഡിന് ടോള്: ജനങ്ങളെ കൊള്ളയടിക്കാനുള്ള നീക്കം...
13 Feb 2025 1:13 PM GMTകേരളത്തിലെ എന്സിപി എന്ഡിഎയുടെ ഭാഗമല്ലെന്ന് എന് എ മുഹമ്മദ് കുട്ടി
13 Feb 2025 1:05 PM GMTപോക്സോ കേസില് യുവാവും ഇരയുടെ അമ്മയും അറസ്റ്റില്
13 Feb 2025 12:25 PM GMT''മര്ദ്ദനത്തില് തലയോട്ടിക്കും തലച്ചോറിനുമിടയിലെ ഞരമ്പുകള് പൊട്ടി...
13 Feb 2025 12:20 PM GMT