- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മഹിളാ ശക്തി കേന്ദ്രയില്‍ നിയമനത്തിന് അപേക്ഷിക്കാം
കണ്ണൂര്‍: വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മഹിളാ ശക്തി കേന്ദ്രയില്‍ വുമണ്‍ വെല്‍ഫെയല്‍ ഓഫിസര്‍, ജില്ലാ കോ-ഓഡിനേറ്റര്‍ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാറടിസ്ഥാനത്തിലായിരിക്കും നിയമനം. ഹ്യുമാനിറ്റീസ്/സോഷ്യല്‍ സയന്‍സ്/സോഷ്യല്‍ വര്‍ക്ക് എന്നിവയില്‍ ഏതിലെങ്കിലും ബിരുദാനന്തര ബിരുദം, പ്രാദേശിക ഭാഷ അനായാസം കൈകാര്യം ചെയ്യാനുള്ള കഴിവ്, ഏതെങ്കിലും സാമൂഹിക സംഘടനകളില്‍ പ്രവര്‍ത്തിച്ച മുന്‍പരിചയം എന്നിവയുള്ളവര്‍ക്ക് വുമണ്‍ വെല്‍ഫെയര്‍ ഓഫിസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം.
ഹ്യുമാനിറ്റീസ്/സോഷ്യല്‍ സയന്‍സ്/സോഷ്യല്‍ വര്‍ക്ക് എന്നിവയില്‍ ഏതിലെങ്കിലും ബിരുദം, സ്ത്രീകളുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള പ്രാപ്തി എന്നിവയാണ് ജില്ലാ കോ-ഓഡിനേറ്റര്‍ തസ്തികയിലേക്കുള്ള യോഗ്യത. ഉദ്യോഗാര്‍ഥികള്‍ക്ക് കംപ്യൂട്ടര്‍ പരിജ്ഞാനം അനിവാര്യമാണ്. പ്രായപരിധി 35 വയസ്സ് കവിയരുത്. കണ്ണൂര്‍ ജില്ലയില്‍ സ്ഥിരതാമസമാക്കിയിട്ടുള്ള വനിതകള്‍ക്ക് മുന്‍ഗണന.
പൂരിപ്പിച്ച അപേക്ഷകള്‍ യോഗ്യത, പ്രവൃത്തി പരിചയം, പ്രായം, സ്ഥിരതാമസം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം നവംബര്‍ ആറിന് വൈകീട്ട് അഞ്ചിനകം ജില്ലാ വനിതാ ശിശുവികസന ഓഫിസര്‍, ജില്ലാ വനിത ശിശുവികസന ഓഫിസ്, സിവില്‍ സ്റ്റേഷന്‍, കണ്ണൂര്‍ 670002 എന്ന വിലാസത്തില്‍ ലഭിക്കണം. അപേക്ഷാ ഫോറം സിവില്‍ സ്റ്റേഷനില്‍ ലോട്ടറി ഓഫിസിനു സമീപം പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ ജില്ലാ വനിത ശിശുവികസന ഓഫിസില്‍ നിന്നു പ്രവൃത്തി ദിവസങ്ങളില്‍ ലഭിക്കും.
Apply for appointment at Mahila Shakthi Kendra
RELATED STORIES
വൈദ്യുതി മോഷണമെന്ന് ആരോപണം; സംഭലില് പള്ളികള് കേന്ദ്രീകരിച്ച് പരിശോധന
14 Dec 2024 10:18 AM GMTപത്താം ക്ലാസ്-പ്ലസ് വണ് ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്...
14 Dec 2024 9:12 AM GMTഡല്ഹി ചലോ മാര്ച്ച്; പോലിസും കര്ഷകരും തമ്മില് വാക്കേറ്റം
14 Dec 2024 8:23 AM GMTമുതിര്ന്ന കോണ്ഗ്രസ് നേതാവ് ഇ വി കെ എസ് ഇളങ്കോവന് അന്തരിച്ചു
14 Dec 2024 7:57 AM GMTവി ടി രാജശേഖര് അനുസ്മരണം ഇന്ന് കോഴിക്കോട്
14 Dec 2024 6:58 AM GMTറോഡ് അപകടങ്ങളില് നഷ്ടമാകുന്നത് പ്രിയപ്പെട്ടവരെ, അതിനെ വെറും...
14 Dec 2024 6:35 AM GMT