ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സൗജന്യ മല്‍സരപരീക്ഷാ പരിശീലനം: അപേക്ഷ ക്ഷണിച്ചു
മെയ് 26 മുതല്‍ ജൂണ്‍ 16 വരെയാണ് അപേക്ഷിക്കാനുള്ള സമയം.

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ന്യുനപക്ഷ ക്ഷേമ വകുപ്പ് ന്യുനപക്ഷ വിഭാഗങ്ങളായ മുസ്‌ലിം, ക്രിസ്ത്യന്‍, ജെയിന്‍, ബുദ്ധ, പാര്‍സി വിഭാഗങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന സൗജന്യ മത്സരപരീക്ഷ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. മെയ് 26 മുതല്‍ ജൂണ്‍ 16 വരെയാണ് അപേക്ഷിക്കാനുള്ള സമയം.
എസ്എസ്എല്‍സി, ബിരുദം, ഹോളിഡേ ബാച്ചുകളിലായാണ് പരിശീലനം. എസ്എസ്എല്‍സി, ഹോളിഡേ ബാചുകള്‍ക്ക് എസ്എസ്എല്‍സി മാര്‍ക്കിന്റെയും ബിരുദ ബാച്ചിന് ബിരുദ മാര്‍ക്കിന്റെയും അടിസ്ഥാനത്തിലും ഇന്റര്‍വ്യൂ മാര്‍ക്കിന്റെയും അടിസ്ഥാനത്തില്‍ ആയിരിക്കും പ്രവേശനം.
വിധവകള്‍ /വിവാഹ മോചിതര്‍, വിമുക്ത ഭടന്മാര്‍, ഭിന്ന ശേഷിക്കാര്‍, ദാരിദ്ര രേഖക്ക് താഴെയുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും. പ്രസ്തുത കാറ്റഗറിയിലുള്ളവര്‍ ആയത് തെളിയിക്കുന്ന രേഖകള്‍ കൂടി അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള ഗൂഗ്ള്‍ ഡോക്യുമെന്റ് ലിങ്കിനായി apply.online.ccmy@gmail.com എന്ന മെയില്‍ ഐഡിയിലേക്ക് മെയില്‍ അയക്കുക. ജൂണ്‍ 16 നു മുന്‍പ് ലഭിക്കുന്ന അപേക്ഷകള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ.
RELATED STORIES
ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി: പരാതിക്കാരില്ല, കേസ് റദ്ദാക്കണം;...
4 Feb 2023 6:57 AM GMTബജറ്റ്: രാജഭരണത്തെ അനുസ്മരിപ്പിക്കുന്നത്- എസ്ഡിപിഐ
3 Feb 2023 2:10 PM GMTഇന്ധനം, കെട്ടിട നികുതി, വാഹനം, മദ്യം, ഭൂമിയുടെ ന്യായവില, വൈദ്യുതി...
3 Feb 2023 10:38 AM GMTജാമ്യം ലഭിച്ചിട്ടും ജയില്‍ മോചനമില്ല; മാര്‍ഗനിര്‍ദേശങ്ങളുമായി...
3 Feb 2023 10:00 AM GMTവിഴിഞ്ഞം തുറമുഖത്തെ വന്‍കിട തുറമുഖ നഗരമാക്കും; 60,000 കോടിയുടെ വികസന...
3 Feb 2023 5:26 AM GMTകേരള ബജറ്റ് 2023: സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ മൂന്നിന പരിപാടി;...
3 Feb 2023 4:35 AM GMT