സൗജന്യ ജ്വല്ലറി റീട്ടെയില്‍ കോഴ്‌സ്
മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലെ പഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായ 18നും 26നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അവസരം.
X
SRF15 July 2019 2:59 AM GMT
മലപ്പുറം: കേന്ദ്ര ഗ്രാമവികസന വകുപ്പ് പദ്ധതിക്ക് കീഴില്‍ സൗജന്യ റീട്ടെയില്‍ മാനേജ്‌മെന്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. മലപ്പുറം ഇന്‍കെല്‍ എജ്യുസിറ്റിയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ജെംസ് ആന്റ് ജ്വല്ലറിയിലാണ് പരിശീലനം. മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലെ പഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായ 18നും 26നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അവസരം. ജ്വല്ലറി മേഖലയില്‍ സെയില്‍സ്മാന്‍, സൂപ്പര്‍ വൈസര്‍, സ്റ്റോര്‍ മാനേജര്‍, ഫ്‌ളോര്‍ മാനേജര്‍ തുടങ്ങിയ ജോലിക്കുള്ള പരിശീലനമാണ് നല്‍കുന്നത്.
താമസം, ഭക്ഷണം, കോഴ്‌സ് മെറ്റീരിയല്‍ തുടങ്ങിയവ സൗജന്യമാണ്. അടുത്ത ബാച്ച് ആഗസ്ത് ഒന്നു മുതല്‍ ആരംഭിക്കുമെന്ന് ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാന്‍ കെ ടി മുഹമ്മദ് അബ്ദുസ്സലാം, പ്രിന്‍സിപ്പല്‍ ഡോ. കെ എസ് ദിനേഷ് എന്നിവര്‍ പറഞ്ഞു. മൊബൈല്‍: 9446306671.
Next Story