Career

നാലു വര്‍ഷ ഇന്റഗ്രേറ്റഡ് ബിഎഡ് പ്രവേശനം: എന്‍സിഇടി അപേക്ഷ മാര്‍ച്ച് 10 വരെ

നാലു വര്‍ഷ ഇന്റഗ്രേറ്റഡ് ബിഎഡ് പ്രവേശനം: എന്‍സിഇടി അപേക്ഷ മാര്‍ച്ച് 10 വരെ
X

തിരുവനന്തപുരം: നാലു വര്‍ഷത്തെ ഇന്റഗ്രേറ്റഡ് ബിഎഡ് (ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജ്യുക്കേഷന്‍ പ്രോഗ്രാം- ഐടിഇപി) കോഴ്‌സിലേക്കുള്ള പ്രവേശനത്തിനായി നാഷണല്‍ കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് (എന്‍സിഇടി) അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷ ഏപ്രില്‍ 17നു നടക്കും. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി മാര്‍ച്ച് 10 വരെ. കേരള കേന്ദ്ര സര്‍വകലാശാല, കോഴിക്കോട് എന്‍ഐടി, സംസ്‌കൃത സര്‍വകലാശാല എന്നിവിടങ്ങളിലുള്‍പ്പെടെ ഇത്തവണ 850 സീറ്റുകളാണ് ലഭ്യമായിരിക്കുന്നത്.

നാലുവര്‍ഷത്തെ പഠനത്തിലൂടെ എജ്യുക്കേഷനില്‍ ബിരുദത്തോടൊപ്പം സയന്‍സ്, ആര്‍ട്‌സ്, കൊമേഴ്‌സ് തുടങ്ങിയ സ്ട്രീമുകളിലൊന്നില്‍ കൂടി ഇരട്ട ബിരുദം നേടാനാകുന്നതാണ് കോഴ്‌സിന്റെ പ്രത്യേകത. രാജ്യത്തുടനീളം ഐഐടികള്‍, എന്‍ഐടികള്‍, കേന്ദ്രസംസ്ഥാന സര്‍വകലാശാലകള്‍, സര്‍ക്കാര്‍ കോളജുകള്‍ എന്നിവിടങ്ങളിലായി ഏകദേശം 17,000 ഐടിഇപി സീറ്റുകളിലേക്കാണ് പ്രവേശനം നടത്തുന്നത്. എന്‍സിഇടി സ്‌കോര്‍ അടിസ്ഥാനമാക്കി ബന്ധപ്പെട്ട സ്ഥാപനങ്ങളാണ് പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കുന്നത്.

പ്ലസ് ടു വിജയിച്ചവര്‍ക്കും ഇത്തവണ പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്കും എന്‍സിഇടിക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.

Next Story

RELATED STORIES

Share it