Education

വിദ്യാര്‍ഥികളുടെ ആശയങ്ങള്‍ക്ക് ചിറക് നല്‍കി കെഡിസ്‌കിന്റെ യങ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാം

വിദ്യാര്‍ഥികളുടെ ആശയങ്ങള്‍ക്ക് ചിറക് നല്‍കി കെഡിസ്‌കിന്റെ യങ്  ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാം
X

തിരുവനന്തപുരം: ലോകം അതിവേഗം പുരോഗമിക്കുമ്പോള്‍ നമ്മുടെ നാടിന്റെ സുസ്ഥിരവികസനം ഉറപ്പാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ സംരംഭമായ കേരള ഡെവലപ്‌മെന്റ് ആന്റ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെഡിസ്‌ക്) രൂപീകരിച്ച വൈഐപി എന്നറിയപ്പെടുന്ന യങ്ഇന്നൊവേറ്റേഴ്‌സ്പ്രോഗ്രാം. ആശയങ്ങളില്‍ നിന്നും അവസരങ്ങളിലേക്ക് എന്ന മുദ്രവാക്യം ഉയര്‍ത്തി വിദ്യാര്‍ഥികളില്‍ നിന്ന് നൂതന ആശയങ്ങള്‍ കണ്ടെത്തി നാടിന്റെ സര്‍വമേഖലയിലും വികസനം ഉറപ്പാക്കുന്ന ഈ പദ്ധതിയില്‍ ഇതിനോടകം ഒട്ടനവധി വിദ്യാര്‍ഥികള്‍ തങ്ങളുടെ ആശയങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.

ആരോഗ്യം, കൃഷി, ഊര്‍ജ സംരക്ഷണം, ആയുര്‍വേദം, തുടങ്ങി നിത്യജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുന്ന നിരവധി കണ്ടുപിടിത്തങ്ങളാണ് യങ്ഇന്നൊവേറ്റേഴ്‌സ്പ്രോഗ്രാമില്‍വിദ്യാര്‍ഥികള്‍ കാഴ്ചവച്ചത്. കേരളത്തിലെ കര്‍ഷകര്‍ നേരിട്ട വലിയ പ്രതിസന്ധിയായിരുന്ന കുളവാഴ പ്രശ്‌നത്തെ ക്രിയാത്മകമായി പരിഹരിച്ചിരിക്കുകയാണ് യങ് ഇന്നൊവേറ്റേഴ്‌സ്പ്രോഗ്രാമില്‍പങ്കെടുത്ത ഗവേഷക വിദ്യാര്‍ഥി അനൂപ് കുമാറും സംഘവും. കുളവാഴയില്‍ നിന്നും സമൂഹത്തിന് ഉപകാരപ്രദമാവുന്ന പല വസ്തുക്കളും ഉല്‍പ്പാദിപ്പിച്ചും, അത് വില്‍പ്പന നടത്തിയുമാണ് ആലപ്പുഴ സനാതന ധര്‍മ കോളജിലെ ഗവേഷക വിദ്യാര്‍ഥി ഇത് സാധ്യമാക്കിയത്. വളരെയധികം കായികാധ്വാനം ആവശ്യമായുള്ള ഒരു തൊഴില്‍ മേഖലയാണ് കൃഷി.

ആ കാര്‍ഷിക മേഖലയെ കുറച്ചുകൂടി ലളിതമാക്കുവാന്‍ വേണ്ടിയാണ് ഒന്നില്‍കൂടുതല്‍ ആവശ്യങ്ങള്‍ക്കായി കര്‍ഷകര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന മള്‍ട്ടി പര്‍പ്പസ് അഗ്രി വെഹിക്കിള്‍ എന്ന ആശയവുമായി കോഴിക്കോട് ജില്ലയിലെ സികെജി മെമ്മോറിയല്‍ എച്ച്എസ്എസിലെ പ്ലസ്ടു വിദ്യാര്‍ത്ഥി അദ്വൈത് വൈഐപി പ്ലാറ്റ്‌ഫോമിലെത്തിയത്. 'ദൈനംദിന ജീവിത പ്രശ്‌നങ്ങളെ ശാസ്ത്രീയമായി പരിഹരിച്ചുകൊണ്ട് എങ്ങനെ ഒരു സംരംഭമാക്കി വളര്‍ത്താമെന്ന് കാണിച്ച് തരികയാണ് കെ ഡിസ്‌ക് ആവിഷ്‌കരിച്ച വൈഐപി. സ്വന്തമായി ആശയങ്ങളുള്ള 13 37 വയസ്സുവരെയുള്ള വിദ്യാര്‍ത്ഥികളുടെ ടീമുകള്‍ക്കാണ് കെ ഡിസ്‌ക് യങ് ഇന്നൊവേറ്റീവ് പ്രോഗ്രാമില്‍ അവസരം ലഭിക്കുക 'കെഡിസ്‌ക് മെംബര്‍ സെക്രട്ടറി ഡോ. പിവി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

ആശയങ്ങള്‍ അവതരിപ്പിക്കുവാനും, നിര്‍ദേശകരെ തിരഞ്ഞെടുക്കാനുമൊക്കെ വൈഐപി പ്ലാറ്റ്‌ഫോമിലൂടെ വിദ്യാര്‍ഥികള്‍ക്ക് സാധിക്കും്. തിരഞ്ഞെടുക്കപ്പെടുന്ന മികച്ച പ്രോജെക്ടിന് ജില്ലാതലത്തില്‍ 25,000 രൂപയും സംസ്ഥാന തലത്തില്‍ 50,000 രൂപയുമാണ് സമ്മാനമായി നല്‍കുന്നത്. പ്രോജക്ടിനുള്ള ഫണ്ടിങ ഇതിന് പുറമെയാണ്. സ്‌ക്കൂള്‍തലത്തിലെ പരിപാടി കെഡിസ്‌ക്കും പൊതു വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളയുമായി ചേര്‍ന്ന് വൈ ഐ പി ശാസ്ത്രപഥം എന്ന പേരില്‍ സംഘടിപ്പിക്കുന്ന പ്രോഗ്രാമിലേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് ഐഡിയകള്‍ സമര്‍പ്പിക്കാം. വിവരങ്ങള്‍ക്ക്https://yip.kerala.gov.in/സന്ദര്‍ശിക്കുക.

Next Story

RELATED STORIES

Share it