- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നൈപുണ്യപരിശീലനം: ഐഐഐസി അപേക്ഷ ക്ഷണിച്ചു; ഫീസില്‍ 18- 20 ശതമാനം ഇളവ്
കോഴിക്കോട്: സംസ്ഥാന തൊഴില്‍വകുപ്പിനു കീഴിലെ കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ് സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് കണ്‍സ്ട്രക്ഷനിലെ (ഐഐഐസി, കൊല്ലം) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സപ്തംബര്‍ 12 ആണ് അവസാന തിയ്യതി. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഫീസുകളില്‍ 18 മുതല്‍ 20 വരെ ശതമാനം കുറവുവരുത്തിയിട്ടുണ്ട്. ടെക്‌നിഷ്യന്‍, സൂപ്പര്‍വൈസറി, മാനേജീരിയല്‍ എന്നീ മൂന്നു തലങ്ങളിലായി പതിനെട്ടു നൈപുണ്യപരിശീലനപരിപാടികളാണ് ഇത്തവണ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മൂന്നു മാസം മുതല്‍ ഒരുവര്‍ഷം വരെ ദൈര്‍ഘ്യമുള്ള ഈ പരിപാടികളില്‍ പത്താം ക്ലാസ് മുതല്‍ എഞ്ചിനീയറിങ് വരെ ഉള്ളവര്‍ക്ക് അപേഷിക്കാം. ദേശീയ നൈപുണ്യ യോഗ്യതാചട്ടക്കൂട് (നാഷനല്‍ സ്‌കില്‍സ് ക്വാളിഫിക്കേഷന്‍ ഫ്രയിംവര്‍ക്ക്) മാനദണ്ഡങ്ങള്‍ പ്രകാരമാണ് എല്ലാ ടെക്‌നിഷ്യന്‍ കോഴ്‌സുകളും ചില സൂപ്പര്‍വൈസറി കോഴ്‌സുകളും ചിട്ടപ്പെടുത്തിയിരിക്കുന്നത്.
പ്ലസ്ടു പാസായവര്‍ക്ക് അപേഷിക്കാവുന്ന ആറു മാസത്തെ ക്വാളിറ്റി കണ്ട്രോള്‍ ടെക്‌നിഷ്യന്‍ ലെവല്‍ 6, പത്തുമാസത്തെ പ്ലംബിംഗ് സൂപ്പര്‍വൈസര്‍ ലെവല്‍ 6, ആറുമാസത്തെ പ്ലംബിങ് ഫോര്‍മാന്‍ ലെവല്‍ 5 എന്നീ സൂപ്പര്‍വൈസറി പരിശീലനപരിപാടികള്‍, പത്താം ക്ലാസ്സു പാസായവര്‍ക്ക് അപേഷിക്കാവുന്ന ആറുമാസത്തെ പ്ലംബര്‍ ജനറല്‍ ലെവല്‍ 4, മൂന്നുമാസത്തെ അസിസ്റ്റന്റ് ഇലക്ട്രിഷ്യന്‍ ലെവല്‍ 3, കണ്‍സ്ട്രക്ഷന്‍ ലബോറട്ടറി ടെക്‌നിഷ്യന്‍ ലെവല്‍ 4, കണ്‍സ്ട്രക്ഷന്‍ വെല്‍ഡര്‍ ലെവല്‍ 4, കണ്‍സ്ട്രക്ഷന്‍ പെയിന്റര്‍ ആന്‍ഡ് ഡെക്കറേറ്റര്‍ ലെവല്‍ 3, ബാര്‍ബെന്‍ഡര്‍ ആന്റ് സ്റ്റീല്‍ ഫിക്‌സര്‍ ലെവല്‍ 4, അസിസ്റ്റന്റ് സര്‍വേയര്‍ ലെവല്‍ 2 എന്നിവയാണ് ദേശീയ നൈപുണ്യ യോഗ്യതാ ചട്ടക്കൂടനുസരിച്ചുള്ള കരിക്കുലവും പ്രായോഗിക പരിശീലനവുമുള്ള കോഴ്‌സുകള്‍.
കേന്ദ്ര സ്‌കില്‍ ഡെവലപ്‌മെന്റ് മന്ത്രാലയത്തിനു കീഴിലുള്ള ദേശീയ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനാണ് ഈ കോഴ്‌സുകള്‍ക്കു രൂപം നല്‍കിയിരിക്കുന്നത്. നാഷണല്‍ സ്‌കില്‍ ക്വാളിറ്റി ഫ്രെയിംവര്‍ക്കിനു കീഴിലുള്ള പരിശീലനപരിപാടികള്‍ പാസ്സായി ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ പലതരത്തിലുള്ള ദേശീയ തൊഴില്‍ പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാനദണ്ഡമാണ്. നിര്‍മാണരംഗത്തെ സാദ്ധ്യതകള്‍ പരമാവധി ഉള്‍പ്പെടുത്തുന്ന കോഴ്‌സുകള്‍ മാനേജീരിയല്‍ തലത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.
ബിടെക് സിവില്‍ /ബി ആര്‍ക്ക് പാസായവര്‍ക്ക് അപേഷിക്കാവുന്ന ആറു മാസത്തെ പ്രഫഷനല്‍ എന്‍ജിനീയറിങ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം, ഒരു വര്‍ഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് കണ്‍സ്ട്രക്ഷന്‍ മാനേജ്മന്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഇന്റീരിയര്‍ ഡിസൈന്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ അര്‍ബന്‍ പ്ലാനിങ് ഡിസൈന്‍ ആന്‍ഡ് മാനേജ്മെന്റ്, ഏതെങ്കിലും വിഷയത്തില്‍ ബിരുദമെടുത്തവര്‍ക്കും ബിടെക് പാസ്സായവര്‍ക്കും അപേഷിക്കാവുന്ന ഒരു വര്‍ഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഫെസിലിറ്റീസ് മാനേജ്മെന്റ് ആന്റ് കോണ്‍ട്രാക്ട് മാനേജ്മെന്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ റീറ്റെയ്ല്‍ മാനേജ്മന്റ് എന്നിവയാണ് മാനേജീരിയല്‍ പരിശീലന പരിപാടികള്‍.
ബിടെക് സിവിലിനു പുറമെ ഡിപ്ലോമ സിവില്‍, ഏതെങ്കിലും സയന്‍സ് ബിരുദദാരികള്‍, ബിഎ ജ്യോഗ്രഫി വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാവുന്ന ആറു മാസംത്തെ അഡ്വാന്‍സ്ഡ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ ജിഐഎസ്/ജിപിഎസ്, പ്ലസ് ടു പാസായവര്‍ക്ക് അപേഷിക്കാവുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പരിശീലനപരിപാടിയായ അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഹോസ്പിറ്റാലിറ്റി മാനേജ്മന്റ് എന്നീ സൂപ്പര്‍വൈസറിതല കോഴ്‌സുകള്‍ക്കും അപേക്ഷിക്കാം. അപേക്ഷിക്കാനും കൂടുതല്‍ വിവരങ്ങള്‍ക്കും www.iiic.ac.in എന്ന വെബ്‌സൈറ്റ് കാണുക. ഫോണ്‍: 8078980000.
RELATED STORIES
മാവോവാദി വിരുദ്ധ സ്ക്വോഡിലെ ഉദ്യോഗസ്ഥന് വെടിയേറ്റു മരിച്ച നിലയില്‍
15 Dec 2024 5:50 PM GMTതബല വിസ്മയം ഉസ്താദ് സാക്കിര്‍ ഹുസൈന് അന്തരിച്ചു
15 Dec 2024 5:34 PM GMTമുനമ്പം വഖ്ഫ് ഭൂമി: പറയാതെ വയ്യ, ചില അപ്രിയ സത്യങ്ങള്‍
15 Dec 2024 3:26 PM GMTസന്തോഷ് ട്രോഫിയില്‍ കേരളത്തിന് വിജയതുടക്കം; ഏഴ് ഗോള്‍ ത്രില്ലറില്‍...
15 Dec 2024 3:11 PM GMTവാട്ട്സാപ്പ് ബന്ധം ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ്ങിലെത്തി; മലയാളിയില്‍...
15 Dec 2024 3:08 PM GMTസംഘപരിവാരത്തിന് വടി കൊടുത്ത ശേഷം മലക്കം മറിയുന്ന നിലപാട് സിപിഎം...
15 Dec 2024 2:01 PM GMT