Education

പ്ലസ്‌വണ്‍ പ്രവേശനം: സമയക്രമം പുതുക്കി; ട്രയല്‍ അലോട്ട്‌മെന്റ് ജൂലൈ 28ന്

പ്ലസ്‌വണ്‍ പ്രവേശനം: സമയക്രമം പുതുക്കി; ട്രയല്‍ അലോട്ട്‌മെന്റ് ജൂലൈ 28ന്
X

തിരുവനന്തപുരം: ഒന്നാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി പ്രവേശന സമയക്രമം പുതുക്കി. ഈ മാസം 28ന് ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. ആഗസ്ത് മൂന്നിന് ആദ്യ അലോട്ട്‌മെന്റ്. ആഗസ്ത് 20ന് മുഖ്യ അലോട്ട്‌മെന്റ് അവസാനിക്കും. 22ന് ക്ലാസുകള്‍ ആരംഭിക്കും. ആഗസ്ത് 23 മുതല്‍ 30 വരെ സപ്ലിമെന്ററി പ്രവേശനം നടത്തുക. സ്‌പോര്‍ട്‌സ് ക്വാട്ട ഒന്നാംഘട്ട അലോട്ട്‌മെന്റ് ആഗസ്ത് മൂന്നിനും അവസാന അലോട്ട്‌മെന്റ് ആഗസ്ത് 17നും പ്രസിദ്ധീകരിക്കും.

കമ്മ്യൂണിറ്റി ക്വാട്ടയില്‍ ആഗസ്ത് ആറോടെ ഡേറ്റാ എന്‍ട്രി പൂര്‍ത്തിയാക്കി ആഗസ്ത് ഒമ്പതോടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് അഡ്മിഷന്‍ ആരംഭിക്കും. മാനേജ്‌മെന്റ്, അണ്‍ എയ്ഡഡ് പ്രവേശനം ആഗസ്ത് ആറോടെ ആരംഭിച്ച് ആഗസ്ത് 20 ഓടെ അവസാനിപ്പിക്കും. അപേക്ഷ സ്വീകരിക്കേണ്ട അവസാന തിയ്യതി തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് അവസാനിച്ചു. ഈ മാസം 11ന് ആരംഭിച്ച അപേക്ഷാ സമര്‍പ്പണം സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്കുകൂടി അപേക്ഷാ സമര്‍പ്പണത്തിനായുള്ള സമയം നീട്ടിനല്‍കിയതോടെയാണ് നിലവിലെ പ്രവേശന സമയക്രമം പുനക്രമീകരിച്ചത്.

Next Story

RELATED STORIES

Share it