നീറ്റ് പിജി പരീക്ഷാ ഫലം പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: നീറ്റ് പിജി പരീക്ഷാഫലം പ്രഖ്യാപിച്ചു. റിക്കാര്‍ഡ് വേഗത്തില്‍ പരീക്ഷ നടന്ന് 10 ദിവസത്തിനുള്ളിലാണ് ഫലം പ്രഖ്യാപിച്ചത്. ജനറല്‍ വിഭാഗത്തിന് 275 മാര്‍ക്കാണ് കട്ട് ഓഫ് നിശ്ചയിച്ചിരിക്കുന്നത്. ഒബിസി വിഭാഗത്തിലും എസ്‌സി, എസ്ടി വിഭാഗത്തിലും 245 മാര്‍ക്കാണ് കട്ട് ഓഫ്. nbe.edu.in, natboard.edu.in എന്നീ വെബ്‌സൈറ്റില്‍ നിന്ന് വിദ്യാര്‍ഥികള്‍ക്ക് ഫലം അറിയാനാവും. വ്യക്തിഗത മാര്‍ക്ക് ഉള്‍പ്പെടെയുള്ളവ ഈ മാസം എട്ടുമുതല്‍ ഡൗണ്‍ലോഡ് ചെയ്യാനാവും.
നാഷനല്‍ ബോര്‍ഡ് ഓഫ് എജ്യുക്കേഷനാണ് പരീക്ഷ നടത്തിയത്. മെഡിക്കല്‍ രംഗത്ത് ബിരുദാനന്തര ബിരുദ പഠനത്തിന് വേണ്ടിയുള്ള യോഗ്യതാ പരീക്ഷയാണിത്. ഇക്കഴിഞ്ഞ മെയ് 21 നാണ് പരീക്ഷ നടന്നത്. ഈ പരീക്ഷാ ഫലം അനുസരിച്ച് സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ശേഷം വിദ്യാര്‍അികള്‍ക്ക് ബിരുദാന്തര ബിരുദ പഠനത്തിന് ചേരാനാവും. ഫലമറിയാം: https://nbe.edu.inഭ
RELATED STORIES
പിണറായി വിജയന് ആഭ്യന്തര വകുപ്പ് ഒഴിയുക; സെക്രട്ടറിയേറ്റ് മാര്ച്ച്...
8 Sep 2024 5:07 PM GMTകോഴിക്കോട് ലുലുമാള് ഉദ്ഘാടനം ചെയ്തു; ഷോപ്പിങിന് നാളെ തുടക്കം
8 Sep 2024 3:54 PM GMTതൃശൂരില് വീട്ടില് സ്പിരിറ്റ് ഗോഡൗണ്; കൊലക്കേസ് പ്രതിയായ...
8 Sep 2024 9:25 AM GMTഎഡിജിപി ഒരാളെ കാണുന്നത് സിപിഎമ്മിനെ അലട്ടുന്ന പ്രശ്നമല്ലെന്ന് എം വി...
8 Sep 2024 9:16 AM GMTഎഡിജിപി-ആര്എസ്എസ് ചര്ച്ച: മൗനത്തിലൊളിച്ച് മുഖ്യമന്ത്രി;...
8 Sep 2024 6:43 AM GMTറിയാദ് എജ്യൂ എക്സ്പോ സപ്തംബര് 13ന്
8 Sep 2024 6:15 AM GMT